പ്രചരണ പരിപാടികളിൽ നിന്ന്
കൊച്ചി: ഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജണൽ ജിദ്ദ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഉമാ തോമസിന്റെ വിജയത്തിന് വേണ്ടിയുള്ള പ്രചരണ പരിപാടികൾ സംഘടിപ്പിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പരിപാടികൾ ഉദ്ഘാടനം ചെയ്തു.
പ്രവാസികളെ അങ്ങേയറ്റം വഞ്ചിച്ച ഇടത് സർക്കാരിന് നൽകുന്ന താക്കീതായി, ഈ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സാരഥിയെ വിജയിപ്പിക്കുവാനുള്ള ശ്രമം നടത്തണമെന്നും, പ്രവാസി കുടുംബങ്ങളിൽ ഗൾഫിൽ നിന്നും ഫോൺ വിളികളിലൂടെയും മറ്റും പ്രചരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർതഥി ഉമാ തോമസ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കൺവീനർ എം.എം ഹസൻ, മുൻ യു.ഡി.എഫ് കൺവീനർ ബെന്നി ബെഹ്നാൻ എം.പി, ഡി.സി.സി പ്രസിഡണ്ട് മുഹമ്മദ് സിയാസ്, കെ.പി.സി.സി ഭാരവാഹികളായ കൊടിക്കുന്നിൽ സുരേഷ് എം.പി, ആലിപ്പറ്റ ജമീല, എ.എ ഷൂക്കൂർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ
തുടങ്ങിയവർ പങ്കെടുത്തു.
തമ്മനം, ചക്കരപ്പറമ്പ്, ചിറ്റേത്തുകര, വെണ്ണല്ല ഏരിയകളിലെ 47, 55, 163 എന്നി നമ്പർ ബൂത്ത്കളിൽ ജിദ്ദ, മക്ക,മദീന, യാമ്പു, തായിഫ് എന്നി സൗദിയിലെ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന, കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള ഒ.ഐ.സി.സി പ്രവർത്തകരാണ് പങ്കെടുത്തത്. ഗ്രഹസന്ദർശന പ്രചാരണ കാമ്പയിൻ, പ്രവാസി കുടുംബങ്ങളുടെ ഭാവന സന്ദർശനം, കുടു0ബ യോഗങ്ങളിൽ പങ്കെടുക്കൽ, ഇടതു സർക്കാറിന്റെ പ്രവാസി വിരുദ്ധ നിലപാടുകളെക്കുറിച്ചുള്ള പ്ലക്കാർഡുകൾ ഉയർത്തിയുള്ള പ്രതിഷേധ പ്രചാരണ കാൽനടയാത്ര, സ്ഥാനാ4തഥിയുടെ അഭ്യ4ത്ഥന വിതരണം എന്നിവയുൾപ്പെടെ വിപുലമായ പരിപാടികളാണ് ആവിഷ്കരിച്ചത്.
റീജണൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീർ, ജനറൽ സെക്രട്ടറിമാ4, മാമദ് പൊന്നാനി, ജോഷി വർഗ്ഗീസ്, പ്രചാരണ പരിപാടിയുടെ കോഓർഡിനേറ്റർ നസീർ അരൂകുറ്റി, സിറാജ് കൊച്ചിൻ, മുൻ ഗ്ലോബൽ ജനറൽ സെക്രട്ടറി കെ എം ശരീഫ് കുഞ്ഞു, രാജശേഖരൻ ഹരിപ്പാട്, മുഹമ്മദ് നിസാർ കറുകപാടത്ത്, ഗഫൂർ പറയഞ്ചേരി, ജിംഷാദ് വണ്ടൂർ, നിസാർ ആലപ്പുഴ, ഇ. അബ്ദുൽ റസാഖ്, നാദിർഷ തുടങ്ങിയവർ നേതൃത്വം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..