.
ജിദ്ദ: പി.ജെ.എസിന്റെ സഹായത്തിൽ പന്തളം സ്വദേശി നാട്ടിലേക്ക്. ജിദ്ദയിലെ ലോജിസ്റ്റിക് കമ്പനിയിലേക്ക് ഡ്രൈവർ ജോലി വിസയിൽ നാട്ടിൽ നിന്നും വന്ന പത്തനംതിട്ട ജില്ലയിലെ പന്തളം സ്വദേശി ജയകൃഷ്ണനാണ് നാട്ടിലേക്ക് തിരിക്കുന്നത്.
കമ്പനി തൊഴിൽ കരാർ പ്രകാരമുള്ള കാലാവധി തീരും മുമ്പ് ഉണ്ടായ അസുഖം മൂലം ജോലിയിൽ തുടരുവാൻ സാധിക്കാതെ വന്ന സാഹചര്യത്തിൽ ജോലിയിൽ നിന്നും പിരിച്ചുവിടുകയും, നാട്ടിൽ പോകാൻ കമ്പനി നിർബന്ധിക്കുകയും ചെയ്ത അവസരത്തിൽ ജിദ്ദയിലെ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻ തൂക്കം നൽകി പ്രവർത്തിക്കുന്ന മലയാളി കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ സംഗമത്തിൻ്റെ ഭാരവാഹികളുമായി ബന്ധപ്പെടുകയായിരുന്നു. നാട്ടിൽ പോകാൻ വേണ്ട സഹായം ചെയ്യണമെന്ന് അഭ്യർത്ഥിച്ചതിനാൽ പിജെഎസ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വൈസ് പ്രസിഡന്റ് ജോസഫ് വർഗീസ് വടശ്ശേരിക്കര, ജനറൽ സെക്രട്ടറി ജോർജ്ജ് വർഗീസ് പന്തളം, ചീഫ്ഏരിയാ കോർഡിനേറ്റർ വിലാസ് അടൂർ എന്നിവർ നേരിൽ കണ്ട് വിവരങ്ങൾ ബോധ്യപ്പെട്ടതിനാൽ വിമാന ടിക്കറ്റ് ഉൾപ്പെടെ മറ്റു സഹായങ്ങളും ചെയ്തു നൽകുകയായിരുന്നു.
പി.ജെ.എസ് പ്രസിഡന്റ് അലി തേക്കുതോട് ചെറു ചടങ്ങിൽ വിമാന ടിക്കറ്റ് കൈമാറി, ജോസഫ് വർഗീസ് വടശ്ശേരിക്കര , നൗഷാദ് അടൂർ, വിലാസ് അടൂർ എന്നിവർചടങ്ങിൽ പങ്കെടുത്ത ശേഷം യാത്ര രേഖകളും, ടിക്കറ്റ് മറ്റുമായി എയർ പോർട്ടിൽ എത്തിച്ചു നാട്ടിലേക്ക് കയറ്റി വിട്ടു .മനുപ്രസാദ് ആറന്മുള, സന്തോഷ് കടമ്മനിട്ട,ജയൻ നായർ പ്രക്കാനം,അനിൽ കുമാർ പത്തനംതിട്ട, വർഗീസ് ഡാനിയൽ, അയൂബ്ഖാൻ പന്തളം, സിയാദ് പടുതോട് എന്നിവർ ജീവകാരുണ്യ പ്രവർത്തക മീറ്റിംഗിൽ പങ്കെടുത്തു.
Content Highlights: jeddah news
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..