.
ജിദ്ദ: നൂറ്റാണ്ടുകളായി പരസ്പര സ്നേഹത്തിലും സൗഹൃദത്തിലും സമാധാനപൂർവ്വം ഒരുമിച്ച് ജീവിച്ച് പോരുന്ന കേരളത്തിലെ വിവിധ മത സമൂഹങ്ങൾക്കിടയിൽ സംശയത്തിന്റെയും വിദ്വേഷത്തിന്റെയും വിഭാഗീയ വിഷവിത്ത് വിതക്കുന്ന സി.പി.എം ജനങ്ങളെ തമ്മിലടിപ്പിച്ച് തിരഞ്ഞെടുപ്പ് വിജയത്തിനും രാഷ്ട്രീയ മുതലെടുപ്പിനും ശ്രമിക്കുന്ന ക്രൂര വിനോദം അവസാനിപ്പിക്കണമെന്ന് മൂസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം. സൗദി പര്യാടനത്തിനിടയിൽ ജിദ്ദ കെ.എം.സി.സി സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അമീർ, ഹസ്സൻ, കുഞ്ഞാലികുട്ടി കൂട്ട്‌കെട്ട് എന്ന് പറഞ്ഞ് മുസ്ലിംവിരോധത്തിന്റെ വിഷംചീറ്റിയാണ് സി.പി.എം കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. മദ്രസയിലെ അധ്യാപകർക്ക് ശമ്പളം നൽകുന്നത്‌പേലും സർക്കാർ ഖജനാവിൽ നിന്നാണെന്നുൾപ്പെടെ പെരുംകള്ള പെരുമ്പറ കൊട്ടിയാണ് സി.പി.എം വോട്ട് പിടിച്ചത്. കേവല രാഷ്ട്രീയ വിജയത്തിനായി സംഘ്പരിവാറിനെ പ്രീണിപ്പിക്കുന്ന ഇത്തരം പ്രവണതകൾ മതേതര കേരളത്തെ ഭ്രാന്താലയമാക്കി മാറ്റും. ഇസ്ലാമോഫോബിയക്ക് ചൂട്ട് പിടിച്ച സി.പി.എം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും കാണാത്ത രീതിയിലാണ് പൗരത്വ സമരങ്ങൾക്കെതിരെ കേസെടുത്തത്. തെരഞ്ഞെടുപ്പിന്റെ തൊട്ട് മുമ്പ് കേസുകൾ പിൻവലിക്കും എന്ന് പറഞ്ഞു വോട്ട് വാങ്ങി വീണ്ടും സമുദായത്തെ കബളിപ്പിച്ചു.
സച്ചാർ കമ്മീഷൻ മുസ്ലിംകൾക്ക് മാത്രമായി നൽകിയ സ്കോളർഷിപ്പും സംവരണവും പാവപ്പെട്ട സമുദായത്തിന്റെ കൈയിൽ നിന്നും തട്ടിപറിച്ച് മറ്റുള്ളവർക്ക് നൽകി പ്രീണനം നടത്തി. ഇപ്പോൾ വഖഫ് ബോർഡിൽ പോലും മറ്റ് സമുദായക്കാരെ തിരികി കയറ്റി കൊണ്ടിരിക്കുകയാണ്. വഖഫ് കൈയേറ്റത്തിനെതിരെ മുസ്ലിംലീഗ് തുടങ്ങിവെച്ച സമരത്തിന്റെ മൂന്നാം ഘട്ടം ശക്തമായി മുന്നോട്ട് പോവുമെന്നും പൊതുമുതൽ കൊള്ളയടിച്ച് നാട് മുടിക്കുന്ന ജനദ്രോഹ സർക്കാറിനെതിരെ പൊതുജനങ്ങളെ അണിനിരത്തി യു.ഡി.എഫ് ഒറ്റകെട്ടായ് സമരം ചെയ്യുമെന്നും തൃക്കാകരയിൽ ഉമാതോമസ് ചരിത്ര വിജയം നേടുമെന്നും പി.എം.എ സലാം പറഞ്ഞു.
പ്രസിഡന്റ് അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര സ്വാഗതം പറഞ്ഞു. സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഖാദർ ചെങ്കള സമ്മേളനം ഉൽഘാടനം ചെയ്തു.
Content Highlights: Jeddah news
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..