ഇന്ത്യൻ സോഷ്യൽ ഫോറം രാഷ്ട്രീയ പഠന ശിബിരം സംഘടിപ്പിച്ചു.


ജിദ്ദ : വർത്തമാന ഇന്ത്യയിലെ രാഷ്ട്രീയ സംഭവവികാസങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ 'ഇന്ത്യ അഹെഡ്' എന്ന ശീർഷകത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഠന ശിബിരം സംഘടിപ്പിച്ചു.

സമകാലീന ഇന്ത്യയിലെ സംഘപരിവാര ഫാഷിസത്തിന്റെ തേരോട്ടത്തിൽ മതേതര പാർട്ടികൾ കൃത്യമായ ലക്ഷ്യ ബോധമില്ലായ്മ കാരണം തകർന്നടിയുമ്പോൾ ഇന്ത്യയെന്ന പരമാധികാര റിപ്പബ്ലിക്കിനെ പുനഃസ്ഥാപിക്കേണ്ടത് ഓരോ ഇന്ത്യൻ പൗരന്റെയും കടമയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ആലിക്കോയ ചാലിയം പറഞ്ഞു. സംഘപരിവാര തന്ത്ര കുതന്ത്രങ്ങളെ സൂക്ഷമമായി മനസ്സിലാക്കിയവർക്കു ബിജെപി യെന്ന ഫാഷിസ്റ്റ് പ്രസ്ഥാനത്തെ രാഷ്ട്രീയമായി പിടിച്ചു കെട്ടുവാൻ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സവർണ്ണ ഫാഷിസ്റ്റ് താല്പര്യങ്ങൾ സംരക്ഷിക്കുവാൻ വേണ്ടി രാജ്യത്തിനകത്തും പുറത്തുമായി ആർ എസ് എസ് വാർത്തെടുത്ത കേഡർമാർ നിരന്തരമായി കലാപങ്ങളും അക്രമണങ്ങളും അഴിച്ചുവിട്ടും നുണകൾ നിരന്തരം പ്രചരിപ്പിച്ചും ഭരണ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു പൊതു സമൂഹത്തെ ഭയപ്പെടുത്തിയുമാണ് 140 കോടിയോളം ജനസംഖ്യയുള്ള ഇന്ത്യയെന്ന രാഷ്ട്രത്തെ അവരുടെ പൂർണ്ണ നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുന്നത്. രാഷ്ട്ര ജനസംഖ്യയുടെ 1% ത്തിൽ താഴെ അർപ്പണ ബോധമുള്ള രാജ്യസ്നേഹികളായ കേഡർമാരെ വളർത്തിയെടുക്കുകയാണെങ്കിൽ സവർണ്ണ ഫാസിസ്റ്റുകളിൽ നിന്ന് ഇന്ത്യയെ പൂർണ്ണമായി മോചിപ്പിക്കാനാകുമെന്ന് ഉൽഘാടന പ്രാസംഗികനും സോഷ്യൽ ഫോറം സൗദി നാഷണൽ പ്രസിഡന്റുമായ അഷ്‌റഫ്‌ മൊറയൂർ പറഞ്ഞു. കുടുംബ വാഴ്ചയിലും കോർപറേറ്റ് പ്രീണനത്തിലൂടെയും മുന്നോട്ടു പോകുന്ന കോൺഗ്രസിന്, നിലവിലെ സാഹചര്യത്തിൽ ആശയ ദാരിദ്ര്യംബാധിച്ചു ഹിന്ദുത്വ അജണ്ട കടമെടുത്ത ഇടതു പാർട്ടികൾക്കോ നേതൃത്വ ദാരിദ്രമുള്ള മറ്റു പ്രാദേശിക പാർട്ടികൾക്കോ ഇതിന് കഴിയില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചടങ്ങിൽ സോഷ്യൽ ഫോറം നേതാക്കൾ സലാഹുദ്ധീൻ കർണാടകയെ പൊന്നാടയണിയിച്ചു ആദരിച്ചു. സോഷ്യൽ ഫോറം നേതാക്കളായ ഇ എം അബ്ദുള്ള, അബ്ദുൽ മതീൻ, ആരിഫ് കർണ്ണാടക, അഹ്‌മദ്‌ ലക്നൗ, കോയിസ്സൻ ബീരാൻകുട്ടി കേരളം, മൊഹിയുദ്ധീൻ തമിഴ്നാട് തുടങ്ങിയവർ സംബന്ധിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി അൽഅമാൻ തമിഴ്നാട് സ്വാഗതവും നാഷണൽ സെക്രട്ടറി അബ്ദുൽ ഗനി മലപ്പുറം നന്ദിയും പറഞ്ഞു.

Content Highlights: jeddah news

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


VINOJ

1 min

വാഹനം ഒട്ടകവുമായി ഇടിച്ച് പ്രവാസി മലയാളി സൗദിയില്‍ മരിച്ചു

May 19, 2022

More from this section
Most Commented