ജനാധിപത്യവും മതനിരപേക്ഷതയും ഇന്ത്യയുടെ അവിഭാജ്യഘടകം-  ഇന്ത്യന്‍ സോഷ്യല്‍ ഫോറം  


സോഷ്യൽ ഫോറം വെസ്റ്റേൺ റീജിയൻ സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്യാമ്പ് ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷണൽ പ്രസിഡന്റ് അഷ്‌റഫ് മൊറയൂർ ഉദ്ഘാടനം ചെയ്യുന്നു.

ജിദ്ദ: വൈവിധ്യമാര്‍ന്ന സംസ്‌കാരവും ഭാഷയുമുള്ള ലക്ഷോപലക്ഷം ഇന്ത്യക്കാരെ ഒന്നിപ്പിക്കുന്ന ഘടകങ്ങളാണ് ജനാധിപത്യവും മതനിരപേക്ഷതയുമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം സൗദി നാഷണല്‍ പ്രസിഡന്റ് അഷ്‌റഫ് മൊറയൂര്‍. ഇത് ഭാരതത്തിന്റെ നിലനില്‍പ്പിന് അവിഭാജ്യ ഘടകങ്ങളാണെന്നും ഇന്ത്യയുടെ അഖണ്ഡത തകര്‍ക്കുകയാണ് ഫാസിസ്റ്റ് ശക്തികള്‍ പുതിയ വിവാദത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോഷ്യല്‍ ഫോറം വെസ്റ്റേണ്‍ റീജിയന്‍ സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് സോഷ്യലിസം, മതേതരത്വം എന്നിവ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. രാജ്യസഭാഅംഗം സുബ്രമണ്യം സ്വാമി ഏതാനും ദിവസംമുമ്പു സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

കോവിഡാനന്തരം മാറിയ സാഹചര്യത്തില്‍ പ്രവാസി ഇന്ത്യക്കാരില്‍നിന്ന് ആരോഗ്യപരമായും തൊഴില്‍പരമായും ബുദ്ധിമുട്ടുന്നവരെ കണ്ടെത്തി മികച്ച സേവനങ്ങള്‍ നല്‍കുകയാണ് വരാനിരിക്കുന്ന നാളുകളില്‍ സോഷ്യല്‍ ഫോറം ലക്ഷ്യം വെക്കുന്നതെന്ന് ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹനീഫ കീഴ്‌ശ്ശേരി പറഞ്ഞു. കോവിഡ് കാലത്ത് സോഷ്യല്‍ ഫോറം നടത്തിയ മികച്ച സേവനങ്ങളില്‍ ആകൃഷ്ടരായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പ്രവാസികള്‍ പുതുതായി സോഷ്യല്‍ ഫോറത്തിലേക്ക് കടന്നുവന്നതായും അദ്ദേഹം അറിയിച്ചു.

കേരളം, കര്‍ണാടക, തമിഴ്‌നാട്, നോര്‍ത്തേണ്‍ സ്റ്റേറ്റ് സംസ്ഥാനകമ്മിറ്റികള്‍ കഴിഞ്ഞ ആറുമാസക്കാലത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരാനിരിക്കുന്ന വിന്റര്‍ സീസണിലേക്കുള്ള പ്രവര്‍ത്തന പദ്ധതികളെ കുറിച്ചുള്ള രൂപരേഖയും ചടങ്ങില്‍ അവതരിപ്പിച്ചു.

അഷണരും നിരാശ്രയരുമായ ആയിരക്കണക്കിന് രോഗികള്‍ക്കും, താമസരേഖകള്‍ പുതുക്കാന്‍ കഴിയാത്തവര്‍ക്കും മരുന്നും ഭക്ഷണവും നാട്ടിലേക്ക് മടങ്ങാനുള്ള നിയമസഹായവും നല്‍കാന്‍ നേതൃത്വം നല്‍കിയവരെയും ഭാരവാഹികളെയും സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ആലിക്കോയ ചാലിയം ചടങ്ങില്‍ അഭിനന്ദിച്ചു. വിശ്രമരഹിതമായ ജോലികള്‍ക്കിടയിലും മക്കയിലേക്കും മദീനയിലേക്കും വരുന്ന തീര്‍ഥാടകര്‍ക്കും അസുഖംമൂലമോ അപകടങ്ങളാലോ മറ്റുകാരണങ്ങളാലോ മരണപ്പെട്ടവരുടെ ഭൗതികശരീരം മറവുചെയ്യുന്നതിനും നാട്ടിലേക്ക് അയക്കുന്നതിനും മുന്‍കൈയെടുത്തവരെയും സോഷ്യല്‍ഫോറം സെന്‍ട്രല്‍ കമ്മിറ്റിയുടെ കൃതജ്ഞത അദ്ദേഹം അറിയിച്ചു.

ചടങ്ങില്‍ സോഷ്യല്‍ ഫോറം ജിദ്ദ സംസ്ഥാന കമ്മിറ്റി നേതാക്കളായ കോയിസ്സന്‍ ബീരാന്‍കുട്ടി - കേരളം, മൊയ്തീന്‍ - തമിഴ്‌നാട്, സയ്യിദ് ആസിഫ് - കര്‍ണാടക, സല്‍മാന്‍ ലക്‌നൗ - ഉത്തര്‍പ്രദേശ് തുടങ്ങിയവര്‍ സംസാരിച്ചു. ഫോറം സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി അല്‍അമന്‍ തമിഴ്‌നാട് നന്ദിയും പറഞ്ഞു.

Content Highlights: jeddah


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented