കരുളായി പ്രവാസി സംഘം പതിമൂന്നാം വർഷത്തിക്കം വിപുലമായി ആഘോഷിക്കും


ജാഫറലി പാലക്കോട്

1 min read
Read later
Print
Share

'കരുളായി പ്രവാസി സംഘം' പതിമൂന്നാം വാർഷികത്തോടനുബന്ധിച്ചുള്ള മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചപ്പോൾ

ജിദ്ദ: ഒരു വ്യാഴവട്ടം പൂർത്തീകരിച്ച, പടിഞ്ഞാറൻ സൗദി കേന്ദ്രമായി പ്രവൃത്തിക്കുന്ന കരുളായി പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മയായ കരുളായി പ്രവാസി സംഘം വിവിധ പരിപാടികളോടെ പതിമൂന്നാം വാർഷികം കൊണ്ടാടും. വാർഷികാഘോഷത്തിന്റെ ഭാഗമായി മെമ്പർഷിപ്പ് ക്യാമ്പയിൻ, ഫുട്‌ബോൾ ടൂർണമെന്റ്, പഠന യാത്ര, വില്ലാമീറ്റ് എന്നിവ സംഘടിപ്പിക്കും. കരുളായി പാലിയേറ്റീവിനു വേണ്ടിയുള്ളയുള്ള ധനസമാഹരണം ഊർജജിതമാക്കും. നാട്ടിലെ രണ്ടു കിഡ്‌നി രോഗികൾക്ക് പരമാവധി സംഖ്യ സ്വരൂപിച്ചു നൽകുകവും ചെയ്യും.

മെമ്പർഷിപ്പ് ക്യാംപയിൻ സീനിയർ മെമ്പറായ അമീർ ചുള്ളിയന് ആദ്യ അംഗത്വം നൽകി വൈസ് പ്രസിഡണ്ട് അബ്ബാസ് പൂന്തിരുത്തി നിർവഹിച്ചു. ക്യാംപയിന് മേൽനോട്ടം വഹിക്കാൻ ട്രഷറർ വി.കെ മജീദിനെ ചുമതലപ്പെടുത്തി. ഫുട്‌ബോൾ ടൂർണ്ണമെന്റിന്റെ പ്രാഥമിക ചുമതല മുൻഫർ, അജിഷ്, റിയാസ് പുള്ളിയിൽ, സാബിൽ, റഫീഖ് എന്നിവർക്ക് നൽകി.

ജിദ്ദ, മക്ക, തായിഫ്, റാബക്, യാമ്പു മേഖലകളിലുള്ളവരാണ് ജിദ്ദാ കെ.പി.എസിനു കീഴിൽ അംഗങ്ങളായിട്ടുള്ളത്. ജീവകാരുണ്യ പ്രവർത്തനങ്ങൾ, വിനോദ-പഠന, ജലയാത്രകൾ, ഫുട്‌ബോൾ ടൂർണമെന്റുകൾ, വില്ലാ മീറ്റുകൾ, ഇഫ്താർ, കുടുംബ സംഗമങ്ങൾ തുടങ്ങി പ്രവാസി ക്ഷേമത്തിനാവശ്യമായ വ്യത്യസ്ത കാര്യപരിപാടികൾ സംഘം സംഘടിപ്പിച്ചു വരുന്നു. കോവിഡ് കാലത്ത് സാധ്യമായ പരമാവധി സേവന, ജീവകാരുണ്യ പ്രവർത്തനങ്ങൾ കെ.പി.എസിന്റെ നേതൃത്വത്തിൽ നടത്തിയിരുന്നു.

ഷറഫിയയിൽ ചേർന്ന എക്‌സിക്യൂട്ടീവ് യോഗത്തിൽ പ്രസിഡണ്ട് നാസർ മലപ്പുറവൻ അധ്യക്ഷത വഹിച്ചു. അബ്ബാസ് എൻ.കെ, അബ്‌റാർ, സിറാസ്, താജാറിയാസ്, സഫറലി, സുഹൈൽ, ഹംസ കിളിയമണ്ണിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജന. സെക്രട്ടറി മുർഷിദ് സ്വാഗതവും സെക്രട്ടറി റഫീഖ് സി.പി നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
.

2 min

സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

Aug 18, 2022


world malayalee council

2 min

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇഫ്താര്‍ സംഗമം നടത്തി

May 1, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022

Most Commented