ജിദ്ദ കെ.എം.സി.സി. കുടുംബ സുരക്ഷാ പദ്ധതി ഫണ്ട് കൊളച്ചേരി സ്വദേശിയുടെ കുടുംബത്തിന് കൈമാറുന്നു.
ജിദ്ദ: ജിദ്ദ കെ.എം.സി.സി. സാമൂഹ്യ സുരക്ഷാപദ്ധതിയില്‍ അംഗമായിരിക്കെ ജിദ്ദയില്‍ കോവിഡ് ബാധിച്ച് ഒരു മാസം മുന്‍പ് മരണമടഞ്ഞ കൊളച്ചേരി സ്വദേശിയുടെ കുടുംബത്തിനുള്ള സാമ്പത്തിക സഹായം കൈമാറി.
ജിദ്ദ കെ.എം.സി.സിയുടെയും സൗദി കെ.എം.സി.സി. നാഷണല്‍ കമ്മിറ്റി സ്കീമിലും സ്ഥിരം അംഗങ്ങളായിരിക്കെ മരണപ്പെടുന്നവരുടെ കുടുംബത്തിന് പതിനൊന്നു ലക്ഷം രൂപ വരെയാണ് സാധാരണയായി ലഭിക്കാറുള്ളത്. കൊളച്ചേരി സ്വദേശി പദ്ധതിയില്‍ ചേര്‍ന്ന മാസങ്ങള്‍ക്കുള്ളില്‍ മരണപ്പെട്ടെങ്കിലും രണ്ടുലക്ഷം രൂപ കുടുംബത്തിന് കൈമാറാായി.
കൊളച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസില്‍ വെച്ച് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടന്ന ചടങ്ങില്‍ ജിദ്ദ കെ.എം.സി.സി. കണ്ണൂര്‍ ജില്ല കോര്‍ഡിനേറ്റര്‍ എസ്.എല്‍.പി. മുഹമ്മദ് കുഞ്ഞി, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കൊടിപോയില്‍ മുസ്തഫയ്ക്ക് ചെക്ക് കൈമാറി. കണ്ണൂര്‍ ജില്ല ജിദ്ദ കെ.എം.സി.സി. പ്രസിഡന്റ് ഉമര്‍ അരിപ്പാമ്പ്ര, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം. അബ്ദുല്‍ അസീസ്, കൊളച്ചേരി പഞ്ചായത്ത് ഗ്ളോബല്‍ കെ.എം.സി.സി. പ്രസിഡന്റ് ജമാല്‍ കമ്പില്‍, വൈസ് പ്രസിഡന്റ് റസാഖ് നമ്പ്രം, മേമി മാങ്കടവ്, അബ്ദ കൊളച്ചേരി തുടങ്ങിയവര്‍ സംബന്ധിച്ചു.
തുടര്‍ന്ന് പരേതന്റെ വീട് സന്ദര്‍ശിച്ചു. കെ.എം.സി.സി. നേതാക്കള്‍ക്കൊപ്പം നാറാത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കളായ അബ്ദുള്ള മാസ്റ്റര്‍, സി. കുഞ്ഞമ്മദ്, അഷ്കര്‍ കണ്ണാടിപ്പറമ്പ് തുടങ്ങിയവരും സംബന്ധിച്ചു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..