സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാർ, ഖത്തറി അമീർ ഷെയ്ഖ് തമീം ബിൻ ഹമദുമായി നടത്തിയ കൂടിക്കാഴ്ചയിൽനിന്ന്.
ജിദ്ദ: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാര്‍, ഖത്തറി അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദുമായി ചൊവ്വാഴ്ച പുലര്‍ച്ചെ ജിദ്ദയിലെ അല്‍ സലാം കൊട്ടാരത്തിലെ റോയല്‍ കോര്‍ട്ടില്‍ കൂടിക്കാഴ്ച നടത്തി.
ഔദ്യോഗിക യോഗത്തിന്റെ തുടക്കത്തില്‍, സൗദി കിരീടാവകാശി ഖത്തറി അമീറിനെയും അനുഗമിക്കുന്ന സംഘത്തെയും സൗദി അറേബ്യയിലേക്ക് സ്വാഗതം ചെയ്തു. തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവിന്റെ ആശംസ കൈമാറുകയും ചെയ്തു. സൗദി സന്ദര്‍ശിക്കാനും കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്താനും സാധിച്ചതിലുള്ള സന്തോഷം പ്രകടിപ്പിച്ച ഖത്തറി അമീര്‍, സല്മാന് രാജാവിനുള്ള ആശംസ അറിയിക്കുകയും ചെയ്തു.
കിരീടാവകാശിയും ഖത്തറി അമീറും ഈദ് അല്‍ ഫിത്തര്‍ ആശംസകള്‍ പരസ്പരം കൈമാറി.
യോഗത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം, വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിന്റെ വശങ്ങള്, അവ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള മാര്‍ഗ്ഗങ്ങള്‍ എന്നിവ അവലോകനം ചെയ്യുകയും പ്രാദേശികവും, അന്തര്‍ദേശീയവുമായ സംഭവവികാസങ്ങളും ഇക്കാര്യത്തില്‍ നടത്തിയ ശ്രമങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളും ചര്‍ച്ച ചെയ്തു.
സഹമന്ത്രിയും മന്ത്രിസഭാംഗവുമായ പ്രിന്‍സ് തുര്‍ക്കി ബിന്‍ മുഹമ്മദ് ബിന്‍ ഫഹദ്, ഉപ പ്രതിരോധ മന്ത്രി പ്രിന്‍സ് ഖാലിദ് ബിന്‍ സല്മാന്, വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്ഹാന്, സഹമന്ത്രിയും മന്ത്രിസഭാംഗവും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസഇീദ് ബിന്‍ മുഹമ്മദ് അല്‍-ഐബാന്, പൊതു നിക്ഷേപ ഫണ്ട് ഗവര്‍ണര്‍ യാസര്‍ ബിന്‍ ഉസ്മാന് അല്‍ റുമയ്യാന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഖത്തറിന്റെ ഭാഗത്തുനിന്നും ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍ താനി, ഖത്തറി ഒളിമ്പിക് കമ്മിറ്റി ചെയര്മാന് ഷെയ്ഖ് ജൗവാന് ബിന്‍ ഹമദ് അല്‍ താനി തുടങ്ങിയവര്‍ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..