ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി അത്താഴവിരുന്നൊരുക്കി കോണ്‍സുലേറ്റ്


ജാഫറലി പാലക്കോട്

ഇന്ത്യയുടെ സുഹൃദ് രാജ്യങ്ങളുടെ നയതന്ത്രജ്ഞര്‍, മാധ്യമ പ്രവര്‍ത്തകരടക്കം സൗദി- ഇന്ത്യന്‍ സമൂഹങ്ങളിലെ പ്രമുഖ വ്യക്തികള്‍ പരിപാടിയില്‍ പങ്കെടുത്തു. കോണ്‍സുല്‍ ജനറലും വിഷിഷ്ടാതിഥികളും കേക്ക് മുറിച്ച് മധുരം പങ്കിട്ടു. കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷൈഖും പത്നി ഡോ. നസ്നീന്‍ റഹ്മാനും ചടങ്ങിന് നേതൃത്വം നല്‍കി.

ജിദ്ദ: ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി അത്താഴവിരുന്നൊരുക്കി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ്. ഞായറാഴ്ച വൈകീട്ട് എട്ട് മണിക്കാണ് പാര്‍ക്ക് ഹയാത്ത് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അത്താഴ വിരുന്നൊരുക്കിയത്. സൗദി വിദേശകാര്യ മന്ത്രാലയത്തിലെ പ്രോട്ടോകോള്‍ വിഭാഗം മേധാവി ഹാനി കാശിഫ് മുഖ്യാതിഥിയായിരുന്നു.

ഇന്ത്യയുടെ സുഹൃദ് രാജ്യങ്ങളുടെ നയതന്ത്രജ്ഞര്‍, മാധ്യമ പ്രവര്‍ത്തകരടക്കം സൗദി- ഇന്ത്യന്‍ സമൂഹങ്ങളിലെ പ്രമുഖ വ്യക്തികള്‍ പരിപാടിയില്‍ പങ്കെടുത്തു. കോണ്‍സുല്‍ ജനറലും വിഷിഷ്ടാതിഥികളും കേക്ക് മുറിച്ച് മധുരം പങ്കിട്ടു. കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷൈഖും പത്നി ഡോ. നസ്നീന്‍ റഹ്മാനും ചടങ്ങിന് നേതൃത്വം നല്‍കി.

ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള മികച്ച ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും പത്ത് ലക്ഷം വരുന്ന സൗദിയുടെ പടിഞ്ഞാറന്‍ മേഖലയിലുള്ള ഇന്ത്യന്‍ സമൂഹത്തിനായി കോണ്‍സുലേറ്റ് ചെയ്തുവരുന്ന സേവന പ്രവര്‍ത്തനങ്ങളെക്കുറിച്ചും കോണ്‍സുല്‍ ജനറല്‍ അറബി, ഇംഗ്ളീഷ് ഭാഷകളില്‍ നടത്തിയ പ്രഭാഷണത്തില്‍ പരാമര്‍ശിച്ചു. ഇന്ത്യാ സൗദി ഉഭയകക്ഷി, വാണിജ്യ ബന്ധം മെച്ചപ്പെടുത്തുന്നതിനും 2,00000 ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഹജജ് നിര്‍വഹിക്കുവാന്‍ ചെയ്തുവരുന്ന സേവന കാര്യങ്ങളെ കുറിച്ചും കോണ്‍സുല്‍ ജനറല്‍ തന്റെ പ്രഭാഷണത്തില്‍ പരാമര്‍ശിച്ചു.

കേരളത്തിന്റെ തനതായ നൃത്തരൂപങ്ങള്‍ പരിപാടിയില്‍ അരങ്ങേറി. ഇന്ത്യാ ഗവണ്‍മെന്റിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യയെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
ഞായനാഴ്ച രാവിലെ കോണ്‍സുലേറ്റ് അങ്കണത്തില്‍ നടന്ന റിപ്പബ്ളിക്ക് ദിനാഘോഷത്തില്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂല്‍ റഹ്മാന്‍ ഷേയ്ക്ക് ഇന്ത്യയുടെ ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് ദേശീയഗാനം ആലപിച്ചു. കോണ്‍സല്‍ ജനറല്‍ രാഷ്ട്രപതിയുടെ പ്രസംഗം വായിച്ചു. ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ സാംസ്‌കാരിക പരിപാടികളും ദേശസ്നേഹ ഗാനങ്ങളുടെ അവതരണവും ഉണ്ടായി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section




Most Commented