.
ജിദ്ദ: അനസ് ബിന്‍ മാലിക് സെന്റര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന, വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ കീഴില്‍ ഘടകമായ ജിദ്ദ ദഅവാ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ 2022 - 2024 വര്‍ഷത്തേക്കുള്ള പുതിയ സെന്‍ട്രല്‍ കമ്മിറ്റി നിലവില്‍ വന്നു.
ജനുവരി 15 മുതല്‍ ഫെബ്രുവരി 15 വരെ നടന്ന മെംബര്‍ഷിപ്പ് ക്യാമ്പയിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ വന്ന ഏഴ് ഏരിയാകമ്മിറ്റികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട സെന്‍ട്രല്‍ കൗണ്‍സില്‍ മെംബര്‍മാര്‍ ഡിജിറ്റല്‍ വോട്ടിംഗിലൂടെയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. അനസ് ബിന്‍ മാലിക് സെന്ററില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ വിസ്ഡം യൂത്ത് ഓര്‍ഗനൈസേഷന്‍ ജനറല്‍സെക്രട്ടറി താജുദ്ധീന്‍ സ്വലാഹി ഉല്‍ബോധനംനിര്‍വഹിച്ചു. ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ അബ്ദുല്‍ജലീല്‍ വളവന്നൂര്‍, അസിസ്റ്റന്‍സ് മുഹമ്മദ് റഫീഖ് സുല്ലമി, ഡോ.അഷ്റഫ് എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഹുസ്‌നി പുളിക്കല്‍ സാങ്കേതികസഹായം നല്‍കി.
പുതിയ ഭാരവാഹികളായി സുനീര്‍പുളിക്കല്‍ (പ്രസിഡണ്ട്) അബ്ദുര്‍റഷീദ്‌ചേരൂര്‍, അബ്ദുല്‍ഗഫൂര്‍പൂങ്ങാടന്‍, മഇഖ്ബാല്‍തൃക്കരിപ്പൂര്‍ (വൈസ്പ്രസിഡണ്ടുമാര്‍) ഫൈസല്‍വാഴക്കാട് (ജനറല്‍സെക്രട്ടറി), നബീല്‍പാലപ്പറ്റ, അബ്ദുല്‍ജബ്ബാര്‍വണ്ടൂര്‍, മുഹമ്മദ്‌റഫീഖ്‌സുല്ലമി (ജോയിന്റ്‌സെക്രട്ടറിമാര്‍), ഹുസ്സൈന്‍ജമാല്‍ചുങ്കത്തറ (ട്രഷറര്‍). വിവിധ വകുപ്പുകളുടെ ചുമതലകള്‍ യഥാക്രമം ഫീല്‍ഡ് ദഅവ: അബ്ദുര്‍റസാഖ്ഇരിക്കൂര്‍ (ചെയര്‍മാന്‍) ശിഹാബ്ബവാദി (കണ്‍വീനര്‍), അനസ് ബിന്‍ മാലിക് മദ്രസ: മുസ്തഫ ഇരുമ്പുഴി (ചെയര്‍മാന്‍) റൗനക് ഓടക്കല്‍ (കണ്‍വീനര്‍), മീഡിയ&പബ്ലിസിറ്റി: റിയാസ് എടരിക്കോട് (ചെയര്‍മാന്‍) ഷാഹിദ് ഇരിവേറ്റി (കണ്‍വീനര്‍) സോഷ്യല്‍ വെല്‍ഫെയര്‍&പബ്‌ളിക് റിലേഷന്‍: ഡോ.അഷ്റഫ് (ചെയര്‍മാന്‍) മുഹമ്മദ്കുട്ടി ഐക്കരപ്പടി (കണ്‍വീനര്‍), ഐടി&ഓഡിയോവീഡിയോ: അബ്ദുര്‍ റഹീം എടക്കര (ചെയര്‍മാന്‍) ഇസ്മായില്‍ ബേപ്പൂര്‍ (കണ്‍വീനര്‍) ക്രിയേറ്റീവ്വിംഗ്: മുഹമ്മദ് റിയാസ് (ചെയര്‍മാന്‍) റഫീഖ് എ. എന്‍. ബി. (കണ്‍വീനര്‍) പബ്‌ളിക്കേഷന്‍വിംഗ്: ഫൈസല്‍ വളപട്ടണം (ചെയര്‍മാന്‍) ബദറുദ്ധീന്‍ കണ്ണൂര്‍ (കണ്‍വീനര്‍) ഖുര്‍ആന്‍ ഹദീസ്ലേണിംഗ് കോഴ്സ്: അബ്ദുല്‍ ജബ്ബാര്‍ വണ്ടൂര്‍ (ചെയര്‍മാന്‍) മുജീബ് തച്ചമ്പാറ (കണ്‍വീനര്‍). പീസ് റേഡിയോ&ജാമിഅ അല്‍ഹിന്ദ്: മുജീബ് റഹ്‌മാന്‍ റാബിക് (ചെയര്‍മാന്‍) അബ്ദുര്‍ റസാഖ് ഇരിക്കൂര്‍ (കണ്‍വീനര്‍) ഫോക്കസ് പ്രൊഫഷണല്‍വിംഗ്: ഷബീറലി (ചെയര്‍മാന്‍) ശമീര്‍ എടത്തനാട്ടുകര (കണ്‍വീനര്‍), എംപ്‌ളോയ്‌മെന്റ്‌റ്വിംഗ്: മുഹ്സിന്‍ മക്കാര്‍ തൃശൂര്‍ (ചെയര്‍മാന്‍) സല്‍മാനുല്‍ ഹാരിസ് (കണ്‍വീനര്‍), ബില്‍ഡിംഗ് മെയിന്റനന്‍സ്: ബദറുദ്ധീന്‍ കണ്ണൂര്‍ (ചെയര്‍മാന്‍) അബ്ബാസ്പുല്‍പറ്റ (കണ്‍വീനര്‍). ഷറഫിയ്യയിലെ അനസ് ബിന്‍ മാലിക് സെന്ററില്‍ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ സുനീര്‍ പുളിക്കല്‍ അധ്യക്ഷത വഹിച്ചു. ഫൈസല്‍ വാഴക്കാട് സ്വാഗതം പറഞ്ഞു.
Content Highlights: JDCC new members
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..