പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കണം - ജെ.സി.സി - കുവൈത്ത്


കുവൈത്ത് സിറ്റി: കോവിഡ് കാലത്ത് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് സൗജന്യമായി നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് ജെ.സി.സി - കുവൈത്ത് ആവശ്യപ്പെട്ടു. ഇതിനായി എമിഗ്രേഷന്‍ ഫീസിനത്തില്‍ വാങ്ങിയിട്ടുള്ള കോടിക്കണക്കിന് വരുന്ന ഫണ്ട്, ഓരോ ഗള്‍ഫ് രാജ്യത്തുമുള്ള ഇന്ത്യന്‍ എംബസ്സിയുടെ വെല്‍ഫെയര്‍ ഫണ്ട് എന്നിവ ഉപയോഗിക്കണം.

നിലവില്‍ സ്വന്തമായി ടിക്കറ്റ് എടുത്തിട്ടുള്ളവര്‍ക്ക് ആ തുക തിരിച്ചു നല്‍കുവാനുള്ള സംവിധാനം ഇന്ത്യയില്‍ ഉണ്ടാക്കണം. ഇതില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രവാസികള്‍ക്ക് മുന്‍ഗണന നല്‍കണം. പ്രവാസികളെയും മനുഷ്യരായി കണ്ട്, അവരുടെ അവകാശങ്ങള്‍ക്കും അര്‍ഹിക്കുന്ന പരിഗണന നല്‍കുവാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കണമെന്ന് ജനതാ കള്‍ച്ചറല്‍ സെന്റര്‍ (ജെ.സി.സി) മിഡില്‍ ഈസ്റ്റ് കമ്മിറ്റി പ്രസിഡന്റ് സഫീര്‍ പി. ഹാരിസ്, ജെ.സി.സി- കുവൈത്ത് പ്രസിഡന്റ് അബ്ദുല്‍ വഹാബ് എന്നിവര്‍ ആവശ്യപ്പെട്ടു. ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് വീണ്ടും വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെടുന്നതായിരിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section




Most Commented