ജമാല്‍ കൊച്ചങ്ങാടിക്ക് മദീന പ്രവാസി  വെല്‍ഫെയര്‍ സ്വീകരണം നല്‍കി


ജമാൽ കൊച്ചങ്ങാടിക്ക് നൽകിയ സ്വീകരണത്തിൽ നിന്ന്

മദീന:ഹ്രസ്വ സന്ദര്‍ശനത്തിന് മദീനയിലെത്തിയ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ജമാല്‍ കൊച്ചങ്ങാടിക്ക് പ്രവാസി വെല്‍ഫെയര്‍ മദീന മേഖല കമ്മിറ്റി സ്വീകരണം നല്‍കി. പ്രവാസി വെല്‍ഫെയര്‍ മദീന മേഖല പ്രസിഡന്റ് അഷ്‌ക്കര്‍ കുരിക്കള്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

ജമാല്‍ കൊച്ചങ്ങാടിക്കുള്ള പ്രവാസി വെല്‍ഫെയറിന്റെ ഉപഹാരം എഴുത്തുകാരനും വാഗ്മിയുമായ ജഅ്ഫര്‍ എളമ്പിലാക്കോട് നല്‍കി. കഥാകൃത്ത്, നാടക രചയിതാവ്, നോവലിസ്റ്റ്, വിവര്‍ത്തകന്‍, ഗാന രചയിതാവ് തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ജമാല്‍ കൊച്ചങ്ങാടി സമൂഹത്തിന് നല്‍കിയ സംഭാവനകള്‍ ഏറെ വില മതിക്കുന്നതാണെന്നും അവ എന്നും സ്മരിക്കപ്പെടുന്നത് തന്നെയാണെന്നും ജഅ്ഫര്‍ എളമ്പിലാക്കോട് അദ്ദേഹത്തെ പരിചയപ്പെടുത്തിയുള്ള സംസാരത്തില്‍ ചൂണ്ടിക്കാട്ടി.

മക്കയിലും മദീനയിലും വന്നെത്താന്‍ കഴിഞ്ഞതിലും ഇസ്ലാമിക ചരിത്ര പ്രദേശങ്ങളും പരിശുദ്ധ ഗേഹങ്ങളും സന്ദര്‍ശിച്ച് ചരിത്രം തൊട്ടറിയാന്‍ കഴിഞ്ഞതിലും ഏറെ ചാരിതാര്‍ഥ്യമുണ്ടെന്നും ജമാല്‍ കൊച്ചങ്ങാടി മറുപടി പ്രസംഗത്തില്‍ പറഞ്ഞു. മദീനയിലെ പ്രവാസി വെല്‍ഫെയര്‍ നല്‍കിയ ഊഷ്മളമായ സ്വീകരണത്തില്‍ ഏറെ കടപ്പാടും നന്ദിയും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സദസ്യരുമായി അദ്ദേഹം സംവദിക്കുകയും അദ്ദേഹത്തിന്റെ കൃതികളുമായി ബന്ധപ്പെട്ട ചര്‍ച്ചകളും യോഗത്തില്‍ നടന്നു. 'മക്കാ നഗരമേ കരയൂ' എന്ന അദ്ദേഹത്തിന്റെ ഗാനം ഗായിക തന്‍സീമ മൂസയും പ്രവാചകനെക്കുറിച്ചുള്ള ഗാനം മദീന മാപ്പിള കലാ അക്കാദമി ഗായകന്‍ അജ്മല്‍ മൂഴിക്കലും ചടങ്ങില്‍ ആലപിച്ചു. ഹിദായത്തുല്ല പാലക്കാട് സ്വാഗതവും മൂസ മമ്പാട് നന്ദിയും പറഞ്ഞു.

Content Highlights: jamal kochangadi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented