എസ്. ജയശങ്കറും സൗദി വിദേശകാര്യ മന്ത്രിയും കൂടികാഴ്ച നടത്തി


ജാഫറലി പാലക്കോട്

.

റിയാദ്: റിയാദിലെ മന്ത്രാലയ ആസ്ഥാനത്ത് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെ സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ സ്വീകരിച്ചു.സ്വീകരണ വേളയില്‍, രണ്ട് സൗഹൃദ രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള ചരിത്രപരവും ദൃഢവുമായ ബന്ധങ്ങള്‍ അവര്‍ അവലോകനം ചെയ്തു.

പൊതുതാല്‍പ്പര്യമുള്ള പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളില്‍ സംയുക്ത പ്രവര്‍ത്തനവും ഉഭയകക്ഷി ഏകോപനവും മെച്ചപ്പെടുത്തുന്നതിന്റെ വശങ്ങളും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും വര്‍ദ്ധിപ്പിക്കുന്നതടക്കമുള്ള എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തു. സ്വീകരണച്ചടങ്ങില്‍ വിദേശകാര്യ മന്ത്രാലയം രാഷ്ട്രീയകാര്യ അണ്ടര്‍ സെക്രട്ടറി സൗദ് അല്‍ സാതി, ഇന്ത്യയിലെ സൗദി അംബാസഡര്‍ സാലിഹ് അല്‍ ഹുസൈനി എന്നിവര്‍ പങ്കെടുത്തു.

ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് മന്ത്രിമാര്‍ സമഗ്രമായ അവലോകനം നടത്തുമെന്ന് കഴിഞ്ഞ ദിവസം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞിരുന്നു. സന്ദര്‍ശന വേളയില്‍, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) സെക്രട്ടറി ജനറല്‍ ഡോ. നായിഫ് ഫലാഹ് മുബാറക് അല്‍-ഹജ്റഫ അടക്കമുള്ള മറ്റ് സൗദി പ്രമുഖരുമായും കൂടികാഴ്ച നടത്തുകയും ഇരു കക്ഷികളും ഉഭയകക്ഷി ബന്ധം അവലോകനം ചെയ്യുകയും അവ മെച്ചപ്പെടുത്തുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുമെന്നും മന്ത്രാലയം പറഞ്ഞിരുന്നു.

Content Highlights: Jaishankar in Saudi in first visit as Foreign Minister


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022

Most Commented