സൗദിയുടെ സഹായം പ്രകീര്‍ത്തിച്ചും സ്മരിച്ചും എസ്. ജയശങ്കര്‍


ജാഫറലി പാലക്കോട്

S Jaishankar | Photo: ANI

റിയാദ്: കോവിഡ് കാലത്ത് സൗദി അറേബ്യ ഇന്ത്യയ്ക്ക് ഓക്സിജനും മെഡിക്കല്‍ ഉപകരണങ്ങളും നല്‍കി സഹായിച്ചതിനെ ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കര്‍ പ്രകീര്‍ത്തിക്കുകയും സ്മരിക്കുകയും ചെയ്തു.

'സൗദിയുടെ സഹായം എന്നും സ്മരിക്കപ്പെടേണ്ടതാണ്. കോവിഡിന്റെ രണ്ടാം തരംഗസമയത്താണ് സൗദിയുടെ സഹായം ലഭ്യമായത്. അവസരത്തിനൊത്ത് സൗദി ചെയ്ത സഹായം വിലപ്പെട്ടതാണ്. അതിന് നന്ദിയുണ്ട്', മൂന്നു ദിവസ സന്ദര്‍ശനത്തെത്തിയ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു. റിയാദ് ഇന്ത്യന്‍ എംബസിയില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി പ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.

അന്താരാഷ്ട്ര സൗഹൃദങ്ങള്‍ ഏറെ ഗുണം ചെയ്ത സമയമായിരുന്നു കോവിഡ് കാലം. ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ക്കുവേണ്ടി സ്വന്തമായി വാക്സിന്‍ ഉല്‍പാദിപ്പിക്കാന്‍ നമുക്കായി. കൃത്യസമയത്ത് ചികിത്സ ഒരുക്കി. കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ എല്ലാ വിഭാഗങ്ങളേയും ഏകോപിപ്പിച്ചു നിര്‍ത്താന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കോവിഡിനുശേഷം ഇന്ത്യ ഉയര്‍ത്തെഴുന്നേല്‍ക്കുകയാണെന്നും ജയശങ്കര്‍ പറഞ്ഞു. ഈ വര്‍ഷം 670 ബില്യന്‍ ഡോളറിന്റെ കയറ്റുമതിയാണ് കൈവരിച്ചത്. വ്യാപാര മേഖലയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിനെയാണ് ഇത് അര്‍ഥമാക്കുന്നത്. ലോകത്തെ വിവിധ രാജ്യങ്ങളില്‍ പ്രവാസികളായി 30 ദശലക്ഷം ഇന്ത്യക്കാരുണ്ടെന്നാണ് കണക്കാക്കുന്നത്. കോവിഡ് സമയത്ത് കുടുങ്ങിക്കിടന്ന 70 ലക്ഷത്തോളം പ്രവാസികളെ വന്ദേഭാരത് മിഷന്‍ വഴി നാട്ടിലെത്തിച്ചു. ഇന്ത്യന്‍ യൂണിവേഴ്സിറ്റികളുടെ ശാഖകള്‍ സൗദിയില്‍ തുറക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. അധികൃതരുമായുള്ള ചര്‍ച്ച നടന്നുകൊണ്ടിരിക്കയാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

Content Highlights: Jaishankar in Saudi in first visit as Foreign Minister


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented