ഐ വൈ സി സി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് വിജയാഘോഷം | Photo: Pravasi mail
മനാമ: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി ഉമ തോമസ് നേടിയ ഉജ്ജ്വലവിജയം ഐ വൈ സി സി ബഹറിന്‍ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കേക്ക് മുറിച്ചും വ്യാപാരസ്ഥാപങ്ങളില്‍ മധുരവിതരണം നടത്തിയും ആഘോഷിച്ചു. ഏരിയാ കമ്മറ്റികളുടെ നേതൃത്വത്തില്‍ അതാത് ഏരിയകളിലും വിജയാഘോഷം സംഘടിപ്പിച്ചു.
തൃക്കാക്കര തെരഞ്ഞെടുപ്പ് വിജയം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരെയുള്ള ജനങ്ങളുടെ മറുപടിയാണെന്നും, ഈ വിജയം ഐക്യ ജനാധിപത്യ മുന്നണിയുടെ ഉയര്ത്തെഴുനേല്പിനും പ്രവര്‍ത്തകരുടെ ആത്മവീര്യം കൂട്ടുവാനും കാരണമായെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. ദേശീയ ആക്ടിങ് പ്രസിഡന്റ് രഞ്ജിത് പി.എം, ദേശീയ സെക്രട്ടറി ബെന്‍സി ഗനിയുഡ്, ദേശീയ ട്രഷറര്‍ വിനോദ് ആറ്റിങ്ങല്‍ തുടങ്ങിയവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്കി. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു ദേശീയ കമ്മറ്റി സംഘടിപ്പിച്ച ഭൂരിപക്ഷ പ്രവചന മത്സരത്തിന്റെ വിജയിയായ ഹമദ് ടൌണ്‍ ഏരിയാ കമ്മറ്റി അംഗം ശരത്ത് ബാബുവിനുള്ള സമ്മാനദാനവും ഇതോടനുബന്ധിച്ചു നടത്തി.
Content Highlights: IYCC celebrates election victory
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..