ഐവൈസിസി ദേശീയ ദിനാഘോഷ പരിപാടികളുടെ മത്സര വിജയികൾ
മനാമ: ബഹ്റൈന്‍ ദേശീയ ദിനാഘോഷ പരിപാടികളുടെ ഭാഗമായി ഐവൈസിസി പ്രസംഗവേദി സംഘടിപ്പിച്ച ബഹ്റൈന്‍ ചരിത്ര പഠന ക്വിസ്, ആര്‍ട്സ് വിങ് സംഘടിപ്പിച്ച ബഹ്റൈന്‍ ദേശീയ ഗാനാലാപന മത്സരം എന്നിവയിലെ വിജയികളെ പ്രഖ്യാപിച്ചു. ക്വിസ് മത്സരത്തില്‍ കുട്ടികളും മുതിര്‍ന്നവരും അടക്കം നൂറോളം പേരാണ് പങ്കെടുത്തത്. 15 പേരാണ് എല്ലാ ചോദ്യങ്ങള്‍ക്കും ശരിയുത്തരം നല്‍കിയത്. അതില്‍ നിന്ന് നറുക്കെടുപ്പിലൂടെ 3 പേരെ ആദ്യ മൂന്ന് സ്ഥാനക്കാരായി തിരഞ്ഞെടുത്തു. ഫര്‍സാന അബ്ദുള്‍ മജീദ് ഒന്നാം സമ്മാനവും ഷാനിജ അഫ്സലുല്‍ റഹീസ് രണ്ടാം സമ്മാനവും മുഹമ്മദ് റിഫാന്‍ റിയാസ് മൂന്നാം സമാനവും കരസ്ഥമാക്കി.
ദേശീയ ഗാനാലാപന മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ ഡല്‍സ മറിയ ജോജി, അല്ഹന് ഫാത്തിമ അനസ്, സനിയം ഗുപ്ത എന്നിവരും സീനിയര്‍ വിഭാഗത്തില്‍ അയിഷ മന്ഹ സിയാദ്, പാര്‍ത്വി ജെയ്ന്‍, മറിയ ജോണ്സണ്, ഇവാന റോസ് ബെന്നി എന്നിവരാണ് വിജയികള്‍, വിജയികളെ ഐ വൈ സിസി ഫേസ്ബുക്ക് പേജില്‍ തല്‍സമയ പരിപാടിയിലൂടെ ആണ് പ്രഖ്യാപിച്ചത്. ഐവൈസിസി പ്രസിഡന്റ് അനസ് റഹിം, വൈസ് പ്രസിഡന്റ് ഫാസില്‍ വട്ടോളി, ചാരിറ്റി വിങ് കണ്‍വീനര്‍ മണിക്കുട്ടന്, സ്പോര്‍ട്സ് വിങ് കണ്‍വീനര്‍ ബെന്‍സി എന്നിവര്‍ ചേര്‍ന്നാണ് വിജയികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..