ഐവൈസി ഇന്റര്‍നാഷണല്‍ നിലവില്‍ വന്നു, ബഹ്‌റൈനില്‍ നിന്ന് 5 പേര്‍ കൗണ്‍സിലില്‍


.

മനാമ: ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രവാസി വിഭാഗം 'ഐവൈസി ഇന്റര്‍നാഷണല്‍' എന്ന പേരില്‍ നിലവില്‍ വന്നു. എഐസിസി സെക്രട്ടറി യാഷ് ചൗധരി ചെയര്‍മാനായ സംഘടന യൂത്ത് കോണ്‍ഗ്രസ് ദേശീയ കമ്മിറ്റിയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുക. പ്രവാസികളായ യുവാക്കള്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക, യുവാക്കളെയും പ്രവാസികളെയും കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുക ഇവയെല്ലാമാണ് പ്രധാന ലക്ഷ്യങ്ങള്‍.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കൗണ്‍സില്‍ ഓഫ് റെപ്രസന്റേറ്റീവ്‌സിനെ സംഘടന ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്രവര്‍ത്തന പരിചയം പരിശോധിച്ചും, അഭിമുഖ പരീക്ഷക്കും ശേഷമാണ് ഓരോ രാജ്യത്തെയും കൗണ്‍സില്‍ പ്രതിനിധികളെ തിരഞ്ഞെടുത്തത്. ബഹ്‌റൈനില്‍ നിന്നും അനസ് റഹീം, ബേസില്‍ നെല്ലിമറ്റം, മുഹമ്മദ് നിസാര്‍ കുന്നംകുളത്തിങ്കല്‍, റംഷാദ് അയിലക്കാട്, സല്‍മാനുല്‍ ഫാരിസ് എന്നിവരാണ് കൗണ്‍സില്‍ അംഗങ്ങള്‍. ഇവരുടെ നേതൃത്വത്തിലാകും ഐവൈസി ഇന്റര്‍നാഷണലിന്റെ ബഹ്റൈനിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയെന്ന് ചെയര്‍മാന്‍ യാഷ് ചൗധരി അറിയിച്ചു.

Content Highlights: IYC International


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented