-
മനാമ: കോവിഡ് ബാധിച്ചു മരിച്ച പ്രവാസികളുടെ കുടുംബങ്ങളുടെ പുനരധിവാസം ആവശ്യപ്പെട്ടു കൊണ്ട്, മരിച്ച പ്രവാസികളുടെ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കുക എന്ന ശീര്‍ഷകത്തില്‍, മുഖ്യമന്ത്രിക്ക് അയക്കുന്ന മാസ് പെറ്റീഷന് തുടക്കമായി. ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകം പ്രസിഡന്റ് അലി അക്ബറിന്റെ അധ്യക്ഷതയില്‍ നടന്ന ഓണ്‍ലൈന്‍ യോഗത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ജവാദ് പാഷ, മാസ് പെറ്റീഷന്റെ ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. പ്രവാസികള്‍ക്ക് വേണ്ടിയുള്ള ഈ ഉദ്യമത്തില്‍ എല്ലാവരും പങ്കാളികളാവണം എന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകം ജനറല്‍ സെക്രട്ടറി റഫീഖ് അബ്ബാസ് സ്വാഗതം പറഞ്ഞ യോഗത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി യുസുഫ് അലി ആശംസയറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..