
ഇയാളുടെ കൂട്ടാളികളില്‍ ഒരാളെ കഴിഞ്ഞ ആഴ്ച കുവൈത്ത് രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തിരുന്നു.തനിക്കെതിരെ അന്വേഷണം നടക്കുന്ന വിവരം ലഭിച്ച ഇയാള്‍ മറ്റൊരു പ്രതിക്കൊപ്പം കുവൈത്തില്‍ നിന്നും കടന്നു കളയുകയായിരുന്നു. തന്റെ ഉടമസ്ഥതയിലുള്ള കോണ്ട്രാക്റ്റിംഗ് കമ്പനി വഴി കുവൈത്ത് സര്‍ക്കാരിന്റെ പദ്ധതിയിലേക്ക് ഇരുപതിനായിരത്തോളം ബംഗ്ലാദേശി തൊഴിലാളികളെ കൊണ്ട് വരികയും ഇവരില്‍ നിന്നു 5 കോടി ദിനാറോളം( ഏകദേശം 1100 കോടി രൂപ) വിസക്കുള്ള പണമായി വാങ്ങിയെന്നുമാണു കേസ്.
ഇതിനു പുറമേ ഇയാള്‍ക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റവും കണ്ടെത്തിയിരുന്നു. 5 മാസത്തോളം ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് തൊഴിലാളികളില്‍ ചിലര്‍ കുവൈത്ത് അധികാരികള്‍ക്ക് പരാതി നല്‍കിയതോടെയാണു തട്ടിപ്പ് പുറത്തായത്.1992 ല്‍ കുവൈത്തിലെ പ്രമുഖ സ്ഥാപനത്തില്‍ സാധാരണ ശുചീകരണ തൊഴിലാളിയായി എത്തിയ മുഹമ്മദ് ഷാഹിദ് അല്‍ ഇസ്ലാം പൊടുന്നനെ സ്ഥാപനത്തിന്റെ തലപ്പത്ത് എത്തുകയും പിന്നീട് ഇതേ സ്ഥാപനത്തിന്റെ ഉടമസ്ഥതയില്‍ പങ്കാളി ആവുകയുമായിരുന്നു.
2018 ല്‍ നടന്ന ബംഗ്ലാദേശ് പാര്‍ലമന്റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ അവാമി ലീഗിന്റെ സ്ഥാനാര്‍ത്ഥിയായാണു മുഹമ്മദ് ഷാഹിദ് അല്‍ ഇസ്ലാം തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച് വിജയിച്ചത്. ഇതേ തെരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തിന്റെ ഭാര്യ സെലീന ഇസ്ലാമും അവാമി ലീഗ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച് വിജയിച്ചിരുന്നു.കുവൈത്തില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനിയുടെ മേനേജിംഗ് ഡയരക്റ്റര്‍ ആണു ഷാഹിദ് ഉല്‍ ഇസ്ലാം.ഇതിനു പുറമേ ബംഗ്ലാദേശിലെ എന്‍ആര്‍ബി കൊമേഴ്സ്യല്‍ ബാങ്കിന്റെ വൈസ് ചെയര്‍മാനും, എന്‍ആര്‍ബി സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് കമ്പനി ചെയര്‍മാനുമാണ് ഇദ്ദേഹം. ബംഗ്ലാദേശിലെ ക്രിസ്റ്റല്‍ എനര്‍ജി ലിമിറ്റഡ് (സിഇഎല്‍), സിംഗപ്പൂരിലെ ഒമേര എനര്‍ജി, യുണൈറ്റഡ് അല്‍-എക്ടെസാദ് ഇന്റര്‍നാഷണല്‍ മണി റെമിറ്റന്‍സ് കമ്പനി എന്നിവയുടെ ഡയറക്ടറുമാണു.
ബംഗ്ലാദേശിലെ പ്രമുഖ മാധ്യമ സ്ഥാപനമായ ദിഗാന്ത മീഡിയ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ 26 കോടി ടാക്കയുടെ ഓഹരികളാണ് ഷാഹിദിനുള്ളത്.കുവൈത്തിലെ മനുഷ്യകടത്ത് കേസില്‍ ഷാഹിദിനു പങ്കുണ്ടെന്ന ആരോപണം ശരിയാണെന്ന് കണ്ടെത്തിയാല്‍ അദ്ധേഹത്തിനു എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബംഗ്ലാദേശ് റോഡ് ഗതാഗത, മന്ത്രി ഒബൈദുല്‍ ഖാദര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ആരോപണം അഴിമതി വിരുദ്ധ ഏജന്‍സി അന്വേഷിക്കുമെന്നും അഴിമതിക്കെതിരായ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നിലപാട് ആവര്‍ത്തിച്ചു കൊണ്ട് ഭരണകക്ഷി ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.
കുവൈത്തില്‍ ഇത് സംബന്ധിച്ച് ഒന്നിലധികം പത്ര റിപ്പോര്‍ട്ടുകള്‍ വായിച്ചിട്ടുണ്ടെന്നും എന്നാല്‍ അതില്‍ ബംഗ്ലാദേശ് എം.പി. മുഹമ്മദ് ഷാഹിദ് ഇസ്ലാമിന്റെ പേര് പരാമര്‍ശിച്ചിട്ടില്ലെന്നും കുവൈത്തിലെ ബംഗ്ലാദേശ് സ്ഥാനപതി എസ്.എം.അബ്ദുല്‍ കലാം അറിയിച്ചു.വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പ്രതിയുടെ വിശദാംശങ്ങള്‍ താന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തന്റെ ആവശ്യം കുവൈത്ത് അധികൃതര്‍ നിരസിക്കുകയായിരുന്നുവെന്നും അദ്ധേഹം വ്യക്തമാക്കി.അതേ സമയം മനുഷ്യക്കടത്തില്‍ പങ്കാളിയാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുഹമ്മദ് ശാഹിദ് അല്‍ ഇസ്ലാം വ്യക്തമാക്കി.
തന്റെ വളര്‍ച്ചയില്‍ അസൂയാലുക്കളായ ചിലരുടെ വ്യാജ പ്രചരണമാണിതെന്നും ഷാഹിദ് അവകാശപ്പെടുന്നു കഴിഞ്ഞ 30 വര്‍ഷമായി കുവൈത്തില്‍ ബിസിനസ്സ് നടത്തുന്ന തന്റെ പേരില്‍
ബംഗ്ലാദേശില്‍ ഒരു റിക്രൂട്ടിംഗ് ഏജന്‍സി പോലും പ്രവര്‍ത്തിക്കുന്നില്ല. ഒരു പാര്‍ലമന്റ് അംഗം എന്ന നിലയില്‍ തന്റെ വിജയത്തില്‍ അസൂയപ്പെടുന്ന ചിലര്‍ തെറ്റായ വിവരങ്ങളും നുണകളും പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഫെബ്രുവരി എട്ടിനാണു താന്‍ ബംഗ്ലാദേശിലേക്ക് മടങ്ങിയതെന്നും കുവൈത്തില്‍ യാതൊരു വിധ പ്രശ്‌നവും താന്‍ നേരിടുന്നില്ലെന്നുംഷാഹിദ് വ്യക്തമാക്കി.
Content Highlights: investigation on the Bangladeshi parliament member over visa sale case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..