സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള ഇന്‍ഷുറന്‍സ് ഉടന്‍ അംഗീകരിച്ചേക്കും


ജാഫറലി പാലക്കോട്

.

റിയാദ്: ഗാര്‍ഹിക തൊഴില്‍ കരാറുകളില്‍ ഇന്‍ഷുറന്‍സ് കൂടി ഉടന്‍ അംഗീകാരം നല്‍കിയേക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ (എംഎച്ച്ആര്‍എസ്ഡി) വക്താവ് സ്ഥിരീകരിച്ചു.

തൊഴിലുടമകളുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നു എന്നത് കൊണ്ട് ഗാര്‍ഹിക തൊഴില്‍ കരാറുകള്‍ ഇന്‍ഷൂര്‍ ചെയ്യുന്നത് വളരെ പ്രധാനമാണെന്ന് അല്‍ഇഖ്ബാരിയ ടെലിവിഷനു നല്‍കിയ അഭിമുഖത്തില്‍ സാദ് അല്‍ ഹമ്മാദ് അല്‍ ഹമ്മദ് പറഞ്ഞു.

മുസാനിത് പ്ളാറ്റ്ഫോമുമായി ബന്ധിപ്പിക്കുന്നതിന് മുമ്പ് പദ്ധതിയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരണത്തിന്റെ അവസാന ഘട്ടത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.
തൊഴിലാളിയുടെ മരണം സംഭവിച്ചാല്‍ പകരം ജോലിക്കാരനെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ചെലവുകള്‍ ഉപയോഗിച്ച് അവര്‍ക്ക് നഷ്ടപരിഹാരം നല്‍കിക്കൊണ്ട്, ഇന്‍ഷുറന്‍സ്, തൊഴിലുടമയുടെ അവകാശം സംരക്ഷിക്കും.

കൂടാതെ, വിട്ടുമാറാത്തതും ഗുരുതരവുമായ രോഗങ്ങള്‍ കാരണം ഒരു തൊഴിലാളിക്ക് ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍ ഇന്‍ഷൂറന്‍സ് തൊഴിലുടമയുടെ അവകാശം സംരക്ഷിക്കും. കൂടാതെ, തൊഴിലാളി ജോലി ചെയ്യാന്‍ വിസമ്മതിക്കുകയോ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുകയോ ചെയ്താല്‍ തൊഴിലുടമയ്ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുമുണ്ടായിരിക്കും.

ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങളെ സംബന്ധിച്ച്, അപകടത്തെ തുടര്‍ന്ന് തൊഴിലാളിക്ക് സമ്പൂര്‍ണ്ണ വൈകല്യമോ സ്ഥിരമായതോ ഭാഗീകമായൊ വൈകല്യമോ ഉണ്ടായാല്‍ തൊഴിലാളിക്ക് നഷ്ടപരിഹാരം നല്‍കാനും തീരുമാനം സഹായിക്കുമെന്ന് അല്‍ ഹമ്മദ് പറഞ്ഞു. ഇത് സൗദി തൊഴില്‍ വിപണിയുടെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിക്രൂട്ട്മെന്റ് ഓഫീസുകള്‍ ഒരു തൊഴിലാളിയെ നിയമിക്കുന്നതിനുള്ള ചെലവ് വഹിക്കുന്നതില്‍ പരാജയപ്പെടുന്ന സാഹചര്യത്തില്‍, റി്യകൂട്ട്മെന്റ് പെര്‍മിറ്റുകള്‍ നേരിട്ട് പിന്‍വലിക്കുന്നതിന് കാരണമാകുമെന്നും അല്‍-ഹമ്മദ് സ്ഥിരീകരിച്ചു.

മുസാനിത് പ്ളാറ്റ്ഫോമിലൂടെ മാത്രം കരാറുകള്‍ അവസാനിപ്പിക്കാന്‍ തൊഴിലുടമകള്‍ക്കിടയില്‍ അവബോധം വളര്‍ത്തേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കുന്നതിനുള്ള അംഗീകൃത ചെലവുകളുടെ ഉയര്‍ന്ന പരിധി മറികടക്കരുതെന്ന് എംഎച്ച്ആര്‍എസ്ഡി നേരത്തെ റിക്രൂട്ട്മെന്റ് കമ്പനികളോടും സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടിരുന്നു.

'ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കുന്നതില്‍ ബ്രോക്കറേജ് സേവനങ്ങള്‍ നല്‍കുന്ന എല്ലാ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളും റിക്രൂട്ട്മെന്റ് ചെലവ് മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള പരമാവധി ചെലവ് പരിധിയില്‍ കവിയരുത് എന്ന നിര്‍ദ്ദേശം പാലിക്കണമെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

Content Highlights: Insurance for domestic workers may soon be accepted in Saudi Arabia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented