ഭക്ഷ്യ ഉത്പാദന കേന്ദ്രങ്ങളിലും കുടിവെള്ള ഫാക്ടറികളിലും പരിശോധന നടത്തി


മാതൃഭൂമി ന്യൂസ്, ജിദ്ദ

1 min read
Read later
Print
Share

ജിദ്ദ: ജിദ്ദയില്‍ ഭക്ഷ്യ ഉത്പാദന കേന്ദ്രങ്ങളിലും കുടിവെള്ള ഫാക്ടറികളിലും പരിശോധന നടത്തി. പരിശോധനയില്‍ നിയമ വിരുദ്ധമായി സൂക്ഷിച്ചിരുന്ന ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. നിയമലംഘനം നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

ഭക്ഷ്യ ഉത്പാദന കേന്ദ്രങ്ങളിലും കുടിവെള്ള ഫാക്ടറികളിലുമായിരുന്നു പരിശോധന നടത്തിയത്. നിയമ വിരുദ്ധമായി സൂക്ഷിച്ച 800 ടണ്‍ ഭക്ഷ്യ വസ്തുക്കളാണ് ജിദ്ദയില്‍നിന്നും പിടികൂടിയത്. പരിശാധനയില്‍ നിയമ വിരുദ്ധമായി സൂക്ഷിച്ചിരുന്ന 800 ടണ്‍ ഖര രൂപത്തിലുള്ള ഭക്ഷ്യ വസ്തുക്കളും 111 ലിറ്റര്‍ ദ്രാവക ഭക്ഷ്യ ഉത്പന്നങ്ങളും സൗദി ഫുഡ് ആന്റ് ഡ്രഗ്സ് വിഭാഗം പിടികൂടി.

ഭക്ഷ്യ വസ്തുക്കള്‍ സൂക്ഷിച്ച 18 സ്ഥാപനങ്ങളിലാണ് നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്. നാല് സ്ഥാപനങ്ങള്‍ അടപ്പിച്ചു. അനുയോജ്യമല്ലാത്ത ചൂടില്‍ ഭക്ഷ്യ വസ്തുക്കള്‍ സൂക്ഷിച്ചത് അധികൃതരുടെ പരിശോധനയില്‍ കണ്ടെത്താനായി. കാലാവധി കഴിഞ്ഞ ഉത്പന്നങ്ങള്‍ വിപണനം നടത്തുന്നതും ശ്രദ്ധയില്‍പെട്ടു.

ഭക്ഷ്യ വസ്തുക്കളില്‍ ചേര്‍ത്തിട്ടുള്ള നിറങ്ങള്‍ക്ക് ആവശ്യമായ മുന്നറിയിപ്പ് നല്‍കാതിരിക്കുക, കാലാവധി തിയതി തിരുത്തുക, അനുചിതമായ താപനിലയില്‍ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുക, കാലഹരണപ്പെട്ട അസംസ്‌കൃത വസ്തുക്കളും ഉറവിടമറിയാത്ത ഭക്ഷ്യവസ്തുക്കളും സൂക്ഷിക്കുക തുടങ്ങിയ നിരവധി നിയമ ലംഘനങ്ങളാണ് പരിശോധകര്‍ക്ക് കണ്ടെത്താനായത്.

Content Highlights: Inspections carried out in food production centers and drinking water factories at Jeddah

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
bahrain

1 min

ബഹ്റൈന്‍ കേരളീയ സമാജം വായനാദിനം ആചരിച്ചു

Jun 20, 2022


hameed kuniyil

1 min

ഹമീദ് കുനിയിലിന് സ്വീകരണം നല്‍കി

Jun 6, 2022


Manama, music albhum

1 min

വൈറലായി 'ഋതം' സംഗീത ആല്‍ബം

Apr 25, 2022


Most Commented