ഇന്‍ഡോ ബഹ്‌റൈന്‍ ഫെസ്റ്റിവലില്‍ മാറ്റിവെച്ച പരിപാടികള്‍ ജൂണ്‍ പത്തിനും പന്ത്രണ്ടിനും നടക്കും


.

മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം, ഇന്ത്യന്‍ എംബസിയുടെയും ബഹ്‌റൈന്‍ കള്‍ച്ചറല്‍ അതോറിട്ടിയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച ഇന്‍ഡോ ബഹ്‌റൈന്‍ ഫെസ്റ്റിവലില്‍ യുഎഇ ഭരണാധികാരിയുടെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവെച്ച പരിപാടികളായ ലോക പ്രശസ്ത സരോദ് വാദകരായ അംജദ് അലിഖാന്റെയും മക്കളായ അമാന്‍ അലി ബഗാഷിന്റയും അയാന്‍ അലി ബഗാഷിന്റെയും സരോദ് കച്ചേരി ജൂണ്‍ പത്താം തിയ്യതി വെള്ളിയാഴ്ച വൈകീട്ട് 7.30 ന് സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കുമെന്നും മാറ്റി വെച്ച മറ്റൊരു പരിപാടി വീണ വിദ്വാന്‍ രാജേഷ് വൈദ്യയുടെ നേതൃത്വത്തിലുള്ള സംഗീത പരിപാടി ജൂണ്‍ 12 ഞായറാഴ്ച വൈകുന്നേരം 8 മണിക്കും നടക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കലും സംയുക്ത പത്രക്കുറിപ്പില്‍ അറിയിച്ചു. ഇതിനകം പാസ് ലഭിച്ചവര്‍ കൃത്യ സമയത്ത് എത്തിച്ചേരണമെന്നും പാസുകള്‍ ആവശ്യമുള്ളവര്‍ സമാജവുമായി ബന്ധപ്പെടണമെന്നും പത്രക്കുറിപ്പില്‍ പറഞ്ഞു.

Content Highlights: Indo Bahrain Festival

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022

Most Commented