Photo: Getty Images
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് യുഎഇയിലെത്തുന്ന പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ആശ്വസിക്കാം. യുഎയില്‍ വെച്ച് ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈനായി പണമിടപാടുകള്‍ നടത്തുന്നതിന് യുപിഐ ആപ്പുകള്‍ ഉപയോഗിക്കാം.
ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുള്ള ആളുകള്‍ക്ക് ഇപ്പോള്‍ യുഎഇയിലെ കടകളിലും റീട്ടെയില്‍ സ്റ്റോറുകളിലും മറ്റ് വ്യാപാരികളിലും യുപിഐ ഉപയോഗിച്ച് പണമടയ്ക്കാനാകും. അതേ സമയം യുഎഇയില്‍ നിയോപേ ടെര്‍മിനല്‍ ഉള്ളയിടങ്ങളില്‍ മാത്രമേ ഇത് ലഭ്യമാകുകയുള്ളൂ.
ദേശീയ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ അന്താരാഷ്ട്ര വിഭാഗമായ എന്‍ഐപിഎല്‍ അടുത്തിനിടെ നിരവധി രാജ്യന്തര സാമ്പത്തിക സേവനദാതാക്കളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരുന്നു. അതിന്റെ ഭാഗമായിട്ടാണ് യുഎഇയുടെ മഷ്റഖ് ബാങ്കിന്റെ നിയോപേയുമായി കരാറിലേര്‍പ്പെടുന്നത്. യുഎഇയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് നിയോപേയും എന്‍ഐപിഎല്‍ കഴിഞ്ഞ വര്‍ഷം പങ്കാളികളായിരുന്നു. നേപ്പാളിലും ഭൂട്ടാനിലും യുപിഐ സംവിധാനത്തിന് ഇതിനകം അംഗീകാരം ലഭിച്ചിട്ടുണ്ട്.
Content Highlights: Indian tourists can now make payments via UPI in UAE
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..