.
ജിദ്ദ: ഇന്ത്യന്‍ സോഷ്യല്‍ ഫോറം സൗദി നാഷണല്‍ കമ്മിറ്റി 2022 വര്‍ഷത്തെ മെംബര്‍ഷിപ്പ് ക്യാമ്പയിന് ജിദ്ദയില്‍ തുടക്കം കുറിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും, മറ്റു സാമൂഹിക സാംസ്കാരിക സേവന മേഖലകളില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന വിശിഷ്ട വ്യക്തിത്വങ്ങളും, പുതുതായി മെംബര്‍ഷിപ്പ് സ്വീകരിച്ചു. സോഷ്യല്‍ ഫോറത്തിന്റെ ഭാഗമാവാന്‍ എത്തിയ പ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങ് സോഷ്യല്‍ ഫോറം നാഷണല്‍ വൈസ് പ്രസിഡന്റ് നസ്രുല്‍ ഇസ്ലാം ചൗധരി ഉദ്ഘാടനം ചെയ്തു.
സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ആലിക്കോയ ചാലിയം അധ്യക്ഷത വഹിച്ച ചടങ്ങില്‍ സോഷ്യല്‍ ഫോറം ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹനീഫ കടുങ്ങല്ലൂര്‍ സ്വാഗതം പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറുകണക്കിനു സാധാരണക്കാര്‍ സമ്മേളന വേദിയില്‍ വെച്ച് സോഷ്യല്‍ ഫോറം മെമ്പര്‍ഷിപ്പ് സ്വീകരിക്കുകയും ചെയ്തു.
യൂണിവേഴ്സല്‍ ഇന്സ്പെക്ഷന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ എഞ്ചിനീയര്‍ അബ്ദുല്‍മജീദ് ബദറുദ്ദീന്‍, മുന്‍ പത്രപ്രവര്‍ത്തകനും ഉറുദു കമ്മ്യൂണിറ്റിയിലെ പ്രമുഖനുമായ ജനാബ് മെഹ്താബ് ഖാദര്‍, എയ്സ് ഫൗണ്ടേഷന് സിവില്‍ സര്‍വീസ് അക്കാദമിയുടെ എക്സിക്യൂട്ടീവ് മെംബറും ജിദ്ദയിലെ വിദ്യാഭ്യാസ പ്രോത്സാഹന മേഖലയിലെ നിറസാന്നിധ്യമായ മുഹമ്മദ് ഇഖ്ബാല്‍ ഉള്ളാല്‍ കര്‍ണാടക, സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഫിറോസ് അഹമ്മദ് അലഹബാദ്, സോഷ്യല്‍ ഫോറം കര്‍ണാടക സ്റ്റേറ്റ് പ്രസിഡണ്ട് സയ്യിദ് ആസിഫ്, സോഷ്യല്‍ ഫോറം കേരള സ്റ്റേറ്റ് പ്രസിഡന്റ് കോയിസ്സന്‍ ബീരാന് കുട്ടി, മുഹമ്മദ് റഫീക് സോഷ്യല്‍ ഫോറം വൈസ് പ്രസിഡന്റ് തമിഴ്നാട്, നോര്‍ത്തേണ്‍ സ്റ്റേറ്റ് സെക്രട്ടറി സല്മാന് സിദ്ദീഖി ലകനൗ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മറ്റി എക്സികുട്ടീവ് മെംബര്‍ മുനീര്‍ ഗുരുവായൂര്‍ നന്ദി പറഞ്ഞു.
Content Highlights: Indian Social Forum, Membership Campaign
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..