ഇന്ത്യന്‍ സോഷ്യല്‍ ഫോറം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ സമാപിച്ചു


അശോക് കുമാര്‍

.

മനാമ: ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റ എഴുപത്തിയഞ്ചാമത് വാര്‍ഷികത്തോടനുബന്ധിച്ചു ഇന്ത്യന്‍ സോഷ്യല്‍ ഫോറം സംഘടിപ്പിച്ചു വന്ന ക്യാമ്പയിന് സമാപനം കുറിച്ച് കൊണ്ട് സാംസ്‌കാരിക സമ്മേളനവും അവാര്‍ഡ് ദാന ചടങ്ങും മുഹറഖ് അല്‍ ഇസ്ലാഹ് ഓഡിറ്റോറിയത്തില്‍ നടന്നു. ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായ പരിപാടിക്ക് സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നുള്ളവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ചടങ്ങില്‍ ബഹ്‌റൈനിലെ സാമൂഹിക പ്രവര്‍ത്തകരായ അസ്‌കര്‍ പൂഴിത്തല (കേരള), രാജഗിരി യൂസഫ് (തമിഴ് നാട്), ഖലീഗുര്‍ റഹ്‌മാന്‍ (ഡല്‍ഹി), എന്നിവര്‍ ആശംസകളറിയിച്ചു. സമൂഹത്തിലെ വിവിധ മേഖലകളില്‍ തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ചവര്‍ക്ക് ഇന്ത്യന്‍ സോഷ്യല്‍ ഫോറം നല്‍കുന്ന അവാര്‍ഡിന് ഈ വര്‍ഷം അര്‍ഹരായവര്‍ക്ക് അവാര്‍ഡ് ദാനവും നടന്നു.

വിദ്യാഭ്യാസ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ബെസ്റ്റ് എഡ്യൂക്കേഷനിസ്റ്റ് അവാര്‍ഡിന് ഡോ.മുസ്തഫ റസാ റബ്ബാനി (ബീഹാര്‍) സാമൂഹിക രംഗത്തെ മികച്ച പ്രവര്‍ത്തകനുള്ള ബെസ്റ്റ് സോഷ്യല്‍ വര്‍ക്കര്‍ അവാര്‍ഡിന് ജവാദ് പാഷ (കര്‍ണ്ണാടക), മാനുഷിക കാരുണ്യ മേഖലയിലെ മികച്ച പ്രവര്‍ത്തനത്തിനുള്ള ബെസ്റ്റ് ഹുമാനിറ്റേറിയന്‍ അവാര്‍ഡിന് സാബു ചിറമ്മേല്‍, ഫൈസല്‍ പറ്റാണ്ടിയില്‍ (കേരള) മികച്ച എഴുത്തുകാരനുള്ള ബെസ്റ്റ് റൈറ്റര്‍ അവാര്‍ഡിന് അബ്ദുല്‍ ഖയ്യും (തമിഴ്‌നാട്) മികച്ച സംരംഭകനുള്ള ബെസ്റ്റ് എന്റര്‍പ്രണര്‍ അവാര്‍ഡിന് റിയാസ് ബി. കെ (കര്‍ണാടക) എന്നിവര്‍ അര്‍ഹരായി.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി റഫീഖ് അബ്ബാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സ്റ്റേറ്റ് പ്രസിഡന്റ് സൈഫ് അഴിക്കോട്, ജനറല്‍ സെക്രട്ടറി കെ.വി മുഹമ്മദലി, ഇന്ത്യന്‍ സോഷ്യല്‍ ഫോറം കര്‍ണ്ണാടക സ്റ്റേറ്റ് പ്രസിഡന്റ് അബ്ദുല്‍ റഹ്‌മാന്‍ ഇര്‍ഫാന്‍, സെക്രട്ടറി നസീം, ഇന്ത്യന്‍ സോഷ്യല്‍ ഫോറം തമിഴ്‌നാട് സ്റ്റേറ്റ് പ്രസിഡന്റ് മുഹമ്മദ് നവാസ്, സെക്രട്ടറി അത്താഉള്ള, ഉര്‍ദു ഘടകം പ്രസിഡന്റ് അലി അക്തര്‍, സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി അബൂബക്കര്‍ സിദ്ധീഖ്, മെമ്പര്‍ റഷീദ് സയ്യദ്, യൂസഫ് അലി, സയ്യിദ് സിദ്ധീഖ് എന്നിവരും പങ്കെടുത്തു. മുഹമ്മദ് റനീഷ്, ഹാഷിഫ്, മെഹറൂഫ്, അഹ്‌മദ് ഷാന്‍, മുസ്തഫ ടോപ്പ് മാന്‍ എന്നിവര്‍ പ്രോഗ്രാം നിയന്ത്രിച്ചു.

Content Highlights: Indian social forum


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented