ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബുകളുടെ പ്രതിനിധികൾ പങ്കെടുത്ത ക്യാപ്റ്റൻസി മീറ്റിങ്
മനാമ: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഫുട്ബോള്‍ ക്ലബ് സംഘടിപ്പിക്കുന്ന നാലാമത് റോളിങ് ട്രോഫിക്കു വേണ്ടിയുള്ള ഫുട്ബോള്‍ ടൂര്‍ണമെന്റ് ജൂലായ് 10, 11 ,14 ,15 തീയതികളില്‍ ഹൂറ ഗോസി മാളിന് സമീപം ഉള്ള ഗ്രൗണ്ടില്‍ നടക്കും. ബഹ്റൈനിലെ വിവിധ ഇന്ത്യന്‍ ഫുട്ബോള്‍ ക്ലബ്ബുകളുടെ പ്രതിനിധികള്‍ പങ്കെടുത്ത ക്യാപ്റ്റന്‍സി മീറ്റിങ് ബാങ്കൊക് റെസ്റ്റോറന്റില്‍ വെച്ച് നടന്നു. വിപുലമായ സ്വാഗത സംഘം രൂപീകരിക്കുകയും ചെയ്തു.
ബഹ്റൈനിലെ എല്ലാ ഫുട്ബോള്‍ പ്രേമികളെയും ടൂര്‍ണമെന്റിലേക്കു ആകര്‍ഷിക്കുവാനായി എല്ലാ ഇന്ത്യന്‍ ഫുട്ബോള്‍ ക്ലബ്ബുകളുടെയും പ്രൊഫഷണല്‍ ടീമുകളെ അണിനിരത്തിയാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത് എന്ന് സംഘാടകര്‍ അറിയിച്ചു.
ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജനറല്‍ സെക്രട്ടറി റഫീഖ് അബ്ബാസിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സ്പോര്‍ട്സ് സെക്രട്ടറി റഷീദ് സയിദ് സ്വാഗതവും, ഫുട്ബോള്‍ ക്ലബ് പ്രസിഡന്റ് മുസ്തഫ ടോപ്മാന്‍ നന്ദിയും പറഞ്ഞു. സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ യൂസഫ് അലി, ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകം പ്രസിഡന്റ് സെയ്ഫ് അഴീക്കോട്, സെക്രെട്ടറി അസീര്‍ പാപ്പിനിശ്ശേരി, ക്ലബ് ഭാരവാഹികളായ ഹംസ വല്ലപ്പുഴ, നിയാസ് തെയ്യന്‍ എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..