
Photo: gettyimages.in
റിയാദ് : ഇന്ത്യയില്‍ നിന്നും സൗദിയിലേക്ക് പുറപ്പെട്ട സഹോദരിമാര്‍ക്ക് കൊറോണ വൈറസ് ബാധയില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ചൈനയില്‍ നിന്നും ഇന്ത്യയിലെത്തുകയും പിന്നീട് സൗദിയിലേക്ക് വരികയും ചെയ്ത ഇവര്‍ക്ക് കൊറോണ ബാധയുണ്ടെന്ന് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ടിരുന്നു.
ഇവരുടെ ലാബ് ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവാണെന്നും ഇവര്‍ ചൈനയില്‍ നിന്നും പുറപ്പെട്ടിട്ട് 14 ദിവസത്തിലധിമായെന്നും മുന്‍കരുതല്‍ എന്ന നിലക്ക് മാറ്റി നിര്‍ത്തേണ്ട സമയം അവസാനിച്ചെന്നും ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. അതേസമയം കൊറോണ പരിശോധന സൗദിയില്‍ ല്‍ നടക്കുന്നുണ്ടെന്നും ഇതുവരെ സൗദിയില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ചൈനയില്‍ നിന്നും സൗദിയിലേക്ക് നേരിട്ടെത്തിയ 3195 യാത്രക്കാരെയും മറ്റുരാജ്യങ്ങള്‍ വഴി എത്തിയ 1450 യാത്രക്കാരെയും പരിശോധിച്ചെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനയില്‍ നിന്നും സൗദിയിലേക്ക് നേരിട്ടോ അല്ലാതെയോ വരുന്ന യാത്രക്കാരെ നിരീക്ഷിക്കുകയും എയര്‍പോര്‍ട്ടുകളില്‍ അതിശക്തമായ പരിശോധനയും പ്രതിരോധനടപടികളും സ്വീകരിക്കുകയും ചെയ്യുന്നതായി മന്ത്രാലയം അറിയിച്ചു.
Content Highlights: Indian sisters have no corona says Saudi Ministry of Health
Share this Article
Related Topics
RELATED STORIES
IN CASE YOU MISSED IT
07:00
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..