ഇന്ത്യന്‍ സ്‌കൂള്‍ യൂത്ത് ഫെസ്റ്റിവല്‍ ആദ്യ ഘട്ടത്തിന് പര്യവസാനം


-

മനാമ:ഇന്ത്യന്‍ സ്‌കൂള്‍ ബഹ്‌റൈന്‍ യുവജന ഉത്സവമായ തരംഗ് 2021 ന്റെ ആദ്യ ഘട്ടം സമാപിച്ചു. ആദ്യ ഘട്ടത്തില്‍ കവിത രചന, ഉപന്യാസ രചന, പെന്‍സില്‍ ഡ്രോയിംഗ്, പെയിന്റിംഗ് തുടങ്ങിയ ഇനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ സജീവമായി ഓണ്‍ലൈനില്‍ പങ്കുകൊണ്ടു.

വേനല്‍ക്കാല അവധിക്കു ശേഷം സെപ്തംബര്‍/ഒക്ടോബര്‍ മാസങ്ങളില്‍ രണ്ടാം ഘട്ടം മത്സരം സംഘടിപ്പിക്കും. ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ കലോത്സവങ്ങളിലൊന്നാണ് ഇന്ത്യന്‍ സ്‌കൂള്‍ യൂത്ത് ഫെസ്റ്റിവല്‍. 130 ഓളം ഇനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ സജീവമായി പങ്കെടുക്കുന്നത് ശ്രദ്ധേയമാണ്. ഈ കലോത്സവം എല്ലാ പ്രായത്തിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നൃത്തം, കല, സംഗീതം എന്നിവയിലെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് ധാരാളം അവസരങ്ങള്‍ നല്‍കുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരമൊരുക്കുന്ന തരംഗ് പരിപാടി ഓണ്‍ലൈനില്‍ നടത്താന്‍ തീരുമാനിച്ചതിലൂടെ കുട്ടികളുടെ മുഖ്യധാരാ വിദ്യാഭ്യാസത്തില്‍ പഠ്യേതര പ്രവര്‍ത്തനങ്ങള്‍ സജീവമായി നിലനിര്‍ത്തുന്നത് ലക്ഷ്യമിടുന്നതായി ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍ പറഞ്ഞു.

കലോത്സവത്തിന് വിദ്യാര്‍ത്ഥികളുടെ ആവേശകരമായ പ്രതികരണം ലഭിച്ചതായി ഇന്ത്യന്‍ സ്‌കൂള്‍ സെക്രട്ടറി സജി ആന്റണി പറഞ്ഞു. യൂത്ത് ഫെസ്റ്റിവലില്‍ സജീവമായി പങ്കെടുത്ത വിദ്യാര്‍ത്ഥികളെയും പരിപാടികള്‍ ഏകോപിപ്പിക്കുന്നതില്‍ നേതൃത്വപരമായ കഴിവു തെളിയിച്ച അധ്യാപകരെയും പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി അഭിനന്ദിച്ചു.

Content Highlight: Indian school youth festival

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented