-
മനാമ: ഇന്ത്യന്‍ സ്കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥിനി അമിഷാ മിഞ്ചുവിനു കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി (കുസാറ്റ്) യില്‍ നിന്നും എം.എസ്.സി. ബയോടെക്നോളജി പരീക്ഷയില്‍ ഒന്നാം റാങ്ക് ലഭിച്ചു. കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ നടന്ന ചടങ്ങില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അവാര്‍ഡ് സമ്മാനിച്ചു. അമിഷ ഇപ്പോള്‍ ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലര്‍ ആന്‍ഡ് മൊളിക്കുലര് ബയോളജിയില്‍ ജോലി ചെയ്യുന്നു. നേരത്തെ കാലടി ശ്രീശങ്കര കോളേജില്‍ ബി.എസ്.സി. ബയോടെക്നോളജി കോഴ്സിനു പഠിക്കുമ്പോഴും റാങ്ക് നേടിയിരുന്നു. ഇന്ത്യന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ ബയോടെക്നോളജിയില്‍ റ്റോപ്പറായിരുന്നു. ഇന്ത്യന്‍ സ്കൂള്‍ അധ്യാപകന് ശ്രീസദന്റെയും ഷീമയുടെയും മകളാണ്. അമിഷയുടെ സഹോദരി മിയ ശ്രീസദന്‍ ഇന്ത്യന്‍ സ്കൂള്‍ മിഡില്‍ സെക്ഷനില്‍ പഠിക്കുന്നു. ബയോടെക്നോളജി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ അമിഷയെ ഇന്ത്യന്‍ സ്കൂള്‍ അധികൃതര്‍ അനുമോദിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..