സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഇന്ത്യന്‍ സ്‌കൂളിന് മികച്ച വിജയം


അശോക് കുമാര്‍ 

.

മനാമ: ഇന്ത്യന്‍ സ്‌കൂള്‍ ബഹ്‌റൈന്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ സിബിഎസ്ഇ പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കി. അക്കാദമിക രംഗത്തെ മികച്ച പാരമ്പര്യത്തിന് അനുസൃതമായി, സ്‌കൂളിലെ ടോപ്പര്‍മാര്‍ മികച്ച സ്‌കോറുകള്‍ നേടി. സിബിഎസ്ഇ പരീക്ഷ ഫലം വന്നപ്പോള്‍ 97.44% വിജയശതമാനം നേടിയാണ് ഇന്ത്യന്‍ സ്‌കൂള്‍ മികവ് പുലര്‍ത്തിയത്. കഴിഞ്ഞ അധ്യയന വര്‍ഷം രണ്ട് ടേമുകളിലായി നടന്ന പരീക്ഷയില്‍ 624 കുട്ടികളാണ് പങ്കെടുത്തത്. കൊറോണ കാലത്തെ പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും മികച്ച വിജയം നേടാന്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിച്ചു.

98.2 ശതമാനം മാര്‍ക്ക് (491) നേടിയ അന്ന സജു മുല്ലപ്പിള്ളി ഇന്ത്യന്‍ സ്‌കൂള്‍ ടോപ്പറായി. 98 ശതമാനം (490) നേടിയ ദ്വാരക ത്യാഗരാജനാണ് സ്‌കൂളില്‍ രണ്ടാം സ്ഥാനം. ഭവ്വ്യ കൊപ്പല്‍, ദിക്പാല്‍ പ്രകാശ്ഭായ് പട്ടേല്‍, ലിയോ തോമസ് ഡൊമിനിക് എന്നിവര്‍ 96.6% മാര്‍ക്ക് (483) നേടി സ്‌കൂളില്‍ മൂന്നാം സ്ഥാനം പങ്കിട്ടു. ഈ വര്‍ഷം 21 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍ ലഭിച്ചു.

ദിക്പാല്‍ പ്രകാശ്ഭായ് പട്ടേലും ലിയോ തോമസ് ഡൊമിനിക്കും 96.6% മാര്‍ക്കോടെ (483) സ്‌കൂളിലെ സയന്‍സ് സ്ട്രീമില്‍ ഒന്നാം സ്ഥാനം പങ്കിട്ടു. ഈ സ്ട്രീമില്‍ 96 ശതമാനം മാര്‍ക്കോടെ (480) ജോണ്‍ എബ്രഹാമും നവനീത് സജിത്തും രണ്ടാം സ്ഥാനം പങ്കിട്ടു. സയന്‍സില്‍ 95.6 ശതമാനം മാര്‍ക്കോടെ (478) എസക്കിയേല്‍ മോസസ് സെക്വീരയും ഗംഗ ദേവി ഗണേശനും മൂന്നാം സ്ഥാനം പങ്കിട്ടു.

98.2 ശതമാനം മാര്‍ക്കോടെ സ്‌കൂള്‍ ടോപ്പര്‍ അന്ന സാജു മുല്ലപ്പിള്ളി കൊമേഴ്സ് വിഭാഗത്തിലും ടോപ്പറാണ്. കൊമേഴ്സ് വിഭാഗത്തില്‍ 98 ശതമാനം മാര്‍ക്കോടെ ദ്വാരക ത്യാഗരാജനാണ് രണ്ടാം സ്ഥാനം. കൊമേഴ്സില്‍ 96.6 ശതമാനം മാര്‍ക്കോടെ മൂന്നാം സ്ഥാനത്താണ് ബവ്യ കൊപ്പല്‍. 95.2 ശതമാനം മാര്‍ക്ക് നേടിയ ഹരിത പേരയില്‍ ഹ്യൂമാനിറ്റീസ് വിഭാഗത്തില്‍ ടോപ്പറായി. ഹരിതക്കു 476 മാര്‍ക്ക് ലഭിച്ചു. 94.2% നേടിയ സീല്‍ കൗശിക് സോണി 471 മാര്‍ക്കോടെ രണ്ടാം സ്ഥാനത്താണ്. സ്‌കൂളിലെ ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 93 ശതമാനം മാര്‍ക്കോടെ (465) റബേക്ക റേച്ചല്‍ ആഷ്ലി മൂന്നാം സ്ഥാനത്താണ്.

ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍, സെക്രട്ടറി സജി ആന്റണി, ഇ സി അംഗം-അക്കാദമിക് മുഹമ്മദ് ഖുര്‍ഷിദ് ആലം, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി എന്നിവര്‍ ജേതാക്കളെ അഭിനന്ദിച്ചു. കഴിഞ്ഞ അധ്യയന വര്‍ഷത്തേക്കുള്ള പരീക്ഷകള്‍ രണ്ട് ടേമുകളിലായി നടത്താന്‍ ബോര്‍ഡ് തീരുമാനിച്ചിരുന്നു, പകര്‍ച്ചവ്യാധി കാരണം ക്ലാസുകള്‍ ഓഫ്ലൈനായിരുന്നെങ്കിലും കോവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് പരീക്ഷകള്‍ ഓഫ്ലൈനിലായി നടത്തുകയായിരുന്നു.

Content Highlights: Indian School Bahrain

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented