ഇന്റർനാഷണൽ അബാക്കസ് മത്സരത്തിലെ ചാമ്പ്യന്മാർ
മനാമ: ജനുവരിയില്‍ ഓണ്‍ലൈനില്‍ നടന്ന ഏഴാമത് ഇന്റര്‍നാഷണല്‍ ബ്രെയ്നോബ്രെയ്ന്‍ അബാക്കസ് മത്സരത്തില്‍ ഇന്ത്യന്‍ സ്കൂളിലെ 19 വിദ്യാര്‍ത്ഥികള്‍ വിജയികളായി. താഴെപ്പറയുന്നവരാണ് ഇന്ത്യന്‍ സ്കൂളില്‍ നിന്നുള്ള ചാമ്പ്യന്മാര്: ആദര്‍ശ് രമേഷ് (ഗ്രേഡ് 4), അമേയ അനീഷ് (ഗ്രേഡ് 1), ദുഷ്യന്ത് രവിചന്ദ്രന്‍ (ഗ്രേഡ് 8), ജേക്കബ് ജോന് തോമസ് (ഗ്രേഡ് 6), ലോഗേഷ് രവിചന്ദ്രന്‍ (ഗ്രേഡ് 9), സ്വയംശ്രീ ശാശ്വതി സാഹു (ഗ്രേഡ് 9), ആരോണ്‍ അനീഷ് (ഗ്രേഡ് 3 ).
ഗോള്‍ഡ് ടോപ്പര്‍മാര്‍ : ആരോണ്‍ റോഷന് മാത്യു (ഗ്രേഡ് 5), ദേശ്ന പ്രവീണ്‍ കുമാര്‍ (ഗ്രേഡ് 6), ഇഷാന് കൃഷ്ണ (ഗ്രേഡ് 2), സ്വയം ശ്രീനാഥ് സാഹു (ഗ്രേഡ് 1), ആദിത്യ രഘു (ഗ്രേഡ് 7), രോഹന് പ്രഭാകര്‍ (ഗ്രേഡ് 6), ശശാന്ത് ആര് (ഗ്രേഡ് 6).
സില്‍വര്‍ ടോപ്പര്‍മാര്‍ : ആരവ് വിഷ്ണു (ഗ്രേഡ് 3), ആദിത്യന് ഹരികുമാര്‍ (ഗ്രേഡ് 4), ഗംഗാ കിരണ്‍ (ഗ്രേഡ് 1), സായ് സാന്ത്വാന (ഗ്രേഡ് 4), വൈഷ്ണവ് സുമേഷ് (ഗ്രേഡ് 5).
കുട്ടികള്‍ക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ അബാക്കസ് മത്സരത്തില്‍ 'ചാമ്പ്യന്‍,' 'ഗോള്‍ഡ് ', 'സില്‍വര്‍' കിരീടങ്ങള്‍ സ്വന്തമാക്കാന്‍ 72 രാജ്യങ്ങളില്‍ നിന്നുള്ള 23,537 വിദ്യാര്‍ത്ഥികള്‍ മത്സരിച്ചു. പ്രത്യേക രീതികളും സാങ്കേതിക വിദ്യകളും ഉപയോഗിച്ച് തലച്ചോറിന്റെ മുഴുവന്‍ ശേഷിയും സാക്ഷാത്കരിക്കാന്‍ പ്രാപ്തമാക്കുന്ന കുട്ടികള്‍ക്കായുള്ള ഒരു പ്രോഗ്രാമാണ് ബ്രെയ്നോബ്രെയ്ന്‍. ഇന്ത്യന്‍ സ്കൂള്‍ ചെയര്മാന് പ്രിന്‍സ് എസ് നടരാജന്, സെക്രട്ടറി സജി ആന്റണി, പ്രിന്‍സിപ്പല്‍ വി ആര് പളനിസ്വാമി, റിഫ കാമ്പസ് പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍ എന്നിവര്‍ മത്സര വിജയികളെ അഭിനന്ദിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..