
ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ വൈസ് പ്രസിഡണ്ട് കെ. എൻ. സുലൈമാൻ മദനി യുസുഫ് അലി സാഹിബിനു ഉപഹാരം നൽകുന്നു. സിറാജ് ഇരിട്ടി, ഷമീർ വലിയവീട്ടിൽ, മുജീബ് കുനിയിൽ, ഷാഹുൽ നന്മണ്ട, ഉമർ ഫാറൂഖ് എന്നിവർ സമീപം.
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സ്ഥാപകപ്രവര്‍ത്തകനും ദീര്‍ഘകാല പ്രവാസിയുമായിരുന്ന യുസുഫ് അലി സാഹിബിനു ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യാത്രയയപ്പ് നല്കി. ഇസ്ലാഹി സെന്റര്‍ വൈസ് പ്രസിഡണ്ട് കെ. എന്‍. സുലൈമാന്‍ മദനി ഉപഹാരം നല്കി.
കുവൈത്ത് എയര്‍വേയ്സ് ജീവനക്കാരനായി ഔദ്യോഗിക ജീവിതം ആരംഭിച്ച യൂസുഫ് അലി 1980ല്‍ ഇസ്ലാഹി സെന്ററിന് രൂപം നല്കാന് അബ്ദുല്ല ബിന്താനിയിലെ ന്യൂ ഹോട്ടലില്‍ ചേര്‍ന്ന പ്രഥമ യോഗത്തില്‍ വെച്ച് തന്നെ ഇസ്ലാഹി സെന്ററിനൊപ്പം സഞ്ചരിക്കാന്‍ ആരംഭിച്ചു. അനൗദ്യോഗികമായി കല്ലിക്കണ്ടി ഹൗസില്‍ നടിരുന്ന ഖുര്‍ആന്‍ പഠനം മുതല്‍ വെളിച്ചം ഖുര്‍ആന്‍ പഠന പദ്ധതി വരെ യൂസുഫ് സാഹിബ് സജീവമായി പങ്കാളിത്തം വഹിച്ചു.
വെളിച്ചം എല്ലാ മൊഡ്യൂളുകളും കൃത്യമായി പഠിക്കുകയും അത് മറ്റുള്ളവര്‍ക്ക് എത്തിച്ചു കൊടുക്കുന്നതില്‍ മുന്‍പന്തിയില്‍ ഉണ്ടാവുകയും ചെയ്തിരുന്ന വ്യക്തിയാണ് യൂസുഫ് അലി സാഹിബ് എന്ന് വെളിച്ചം ചെയര്മാന് സിറാജ് ഇരിട്ടി പറഞ്ഞു. ചടങ്ങില്‍ ഇസ്ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി ഷമീര്‍ വലിയവീട്ടില്‍, മുജീബ് കുനിയില്‍, ഷാഹുല്‍ നന്മണ്ട, ഉമര്‍ ഫാറൂഖ് തുടങ്ങിയവര്‍ പങ്കെടുത്തു.
Content Highlights: Indian islahi centre gives sent off to Yusuf Ali Sahib
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..