ഇന്ത്യൻ ഹജ്ജ് വെൽഫെയർ ഫോറം മദീന വളണ്ടിയർ ക്യാമ്പിന്റെ ഉദ്ഘാടനം അബ്ദുൽ ശുകൂർ അൽ ഖാസിമി നിർവഹിക്കുന്നു | Photo: Pravasi mail
മദീന: ഇന്ത്യന്‍ ഹജ്ജ് വെല്‍ഫെയര്‍ ഫോറം മദീന വളണ്ടിയര്‍ ക്യാമ്പ് സംഘടിപ്പിച്ചു. മദീനയിലെ ഹവാലിയിലുള്ള ഇസ്തിറാഹ ആലിയയില്‍ നടന്ന പരിപാടി ജംഇയ്യത്തുല്‍ ഉലമ പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് ഇമാം അബ്ദുല്‍ ശുകൂര്‍ അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. അല്ലാഹുവിന്റെ അതിഥികളെ സഹായിക്കാന്‍ കിട്ടുന്ന അവസരം പ്രവാസികള്‍ക്ക് ലഭിക്കുന്ന മഹാഭാഗ്യമാണെന്നും അതിന് മഹത്തായ പ്രതിഫലം ഉണ്ടെന്നും അത് പരമാവധി പ്രയോജനപ്പെടുത്താന്‍ എല്ലാവരും രംഗത്ത് വരാന്‍ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഫോറം പ്രസിഡന്റ് അബ്ദുല്‍ കരീം മൗലവി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. 'ഹജ്ജിന്റെ ആത്മാവ്' എന്ന വിഷയത്തെ ആസ്പദമാക്കി ഫോറം വൈസ് പ്രസിഡണ്ട് അബ്ദുല്‍ കബീര്‍ മാസ്റ്റര്‍ സംസാരിച്ചു. വളണ്ടിയര്‍മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ രക്ഷധികാരി സമിതി അംഗം അഷ്റഫ് ചൊക്ലി വിശദീകരിച്ചു. കോര്‍ഡിനേറ്റര്‍ അന്‍വര്‍ഷ വളാഞ്ചേരി ഉദ്ബോധനം നടത്തി. സമ്പത്തും സന്താനങ്ങളും ഭൂമിയിലെ അലങ്കാര വസ്തു മാത്രമാണെന്നും അല്ലാവുവിന്റെ അടുക്കല്‍ പ്രതിഫലം ലഭിക്കാവുന്ന സുകൃതം ചെയ്യാന്‍ ഇഹലോക ജീവിതത്തില്‍ നമുക്ക് കഴിയുന്നതിലൂടെയാണ് ജീവിത വിജയം നേടാന്‍ കഴിയുകയെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Indian Hajj Welfare Forum organized the Medina Volunteer Camp
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..