.
ജിദ്ദ: ഇന്ത്യന്‍ ഹാജിമാര്‍ വിശുദ്ധ ഹജജ് കര്‍മ്മത്തിനുള്ള ഒരുക്കം പൂര്‍ത്തിയാക്കി. ബുധനാഴ്ച സന്ധ്യയോടെ ഇന്ത്യന്‍ ഹാജിമാരുടെ സംഘവും അവരുടെ താമസസ്ഥലത്തുനിന്നും മിനായിലേക്ക് നീങ്ങും. അതേസമയം ഇന്ത്യന്‍ ഹാജിമാര്‍ പൂര്‍ണ ആരോഗ്യവന്മാരാണെന്ന് ഇന്ത്യ ഹജജ്മിഷന്‍ അറിയിച്ചു. പ്രയാസരത്തിതമായി ഹജ്ജ് നിര്‍വഹിക്കാനുള്ള ഒരുക്കങ്ങളാണ് നടത്തിയതെന്നും ഇന്ത്യന്‍ ഹജ്ജ് മിഷന് അറിയിച്ചു.
ഇന്ത്യയില്‍നിന്ന് 79,237 തീര്‍ഥാടകരാണ് ഇത്തവണ ഹജ്ജ് നിര്‍വഹിക്കുന്നത്. 56,637 ഹാജിമാര്‍ ഔദ്യോഗീക ഹജ്ജ് കമ്മിറ്റി വഴിയും ബാക്കിയുള്ളവര്‍ സ്വകാര്യ ഗ്രൂപ്പുവഴിയുമാണ് എത്തിയത്. കേരളത്തില്‍നിന്ന് 5758 പേര് ഹജ്ജ് കമ്മിറ്റി വഴി എത്തി.ഇന്ത്യന്‍ ഹജ്ജ് മിഷന്‍ന്റെ തയ്യാറെടുപ്പിനെ സൗദി ഹജ്, ഉംറ മന്ത്രാലയ ഉപമന്ത്രി അബ്ദുല്‍ ഫത്താഹ് മഷാത് പ്രകീര്‍ത്തിച്ചു.
Content Highlights: Indian Hajj Pilgrims Reach Saudi Arabia
ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്.
(feedback@mpp.co.in)
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..