
ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് ഓപ്പൺ ഹൗസിൽ സംസാരിക്കുന്നു.
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ എഞ്ചിനീയര്‍മാര്‍ നേരിടുന്ന സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് പ്രശ്ന പരിഹാരത്തിന് ഇന്ത്യന്‍ സ്ഥാനപതി ഇടപെടുന്നു. കുവൈത്ത് അധികൃതരുമായി ഇക്കാര്യം അതീവ ഗൗരവത്തോടെ ചര്‍ച്ച ചെയ്യുമെന്നും ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് അഭിപ്രായപ്പെട്ടു. കൂടാതെ ഇന്ത്യന്‍ എന്‍ജിനീയര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ എംബസി രജിസ്ട്രേഷന് ഡ്രൈവ് ആരംഭിച്ചു.
ബുധനാഴ്ച നടന്ന പ്രതിവാര ഓപ്പണ്‍ ഹൗസിലാണ്. ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് ഇക്കാര്യം അറിയിച്ചത്. അതേസമയം എന്‍ജിനീയര്‍മാര്‍ കുവൈത്തില്‍ തൊഴില്‍ സംബന്ധമായി നേരിട്ടുകൊണ്ടിരിക്കുന്ന വിവിധ പ്രശ്നങ്ങളും ഓപണ്‍ ഹൗസില്‍ ചര്‍ച്ചചെയ്തു.
എന്‍ജിനീയര്‍മാരുടെ സര്ട്ട്ിഫിക്കറ്റ് അക്രഡിറ്റേഷനുമായി ബന്ധപെട്ട് രണ്ടുവര്‍ഷത്തോളമായി തുടരുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ശ്രമത്തിലാണെന്നും കുവൈത്ത് അധികൃതരുമായി ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ തുടരുമെന്നും സ്ഥാനപതി പറഞ്ഞു.
ഇന്ത്യന്‍ എഞ്ചിനീര്‍മാര്‍ താമസ രേഖ പുതുക്കുന്നതിനു കുവൈത്ത് എന്‍ജിനീയേഴ്സ് സൊസൈറ്റിയുടെ എന്‍.ഒ.സി നിര്‍ബന്ധമാക്കിയ ശേഷം നേരിട്ടു കൊണ്ടിരിക്കുന്ന വിവിധ പ്രശ്നങ്ങള്‍ ഓപ്പണ്‍ ഹൗസില്‍ സ്ഥാനപതിയുടെ ശ്രദ്ധയില്‍ പെടുത്തി.
എന്‍ജിനിയേഴ്സ് സൊസൈറ്റിയുടെ അംഗീകാരം ലഭിക്കുന്നതിന് എന്‍.ബി.എ അക്രഡിറ്റേഷന് മാനദണ്ഡമാക്കിയതാണ് ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ക്ക് തടസ്സമായതു.
എന്‍.ബി.എ അംഗീകാരമില്ലാത്ത കോളജുകളിലെ ബിരുദ സര്ട്ടിഫിക്കക്കറ്റുമായി കുവൈത്തിലെത്തിയ നിരവധി എന്‍ജിനീയര്‍മാരാണ് ഇതുമൂലം പ്രതിസന്ധിയിലായിരിക്കുന്നതു.
Content Highlights: Indian Envoy to Kuwait open house
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..