
-
മനാമ: ബഹ്റൈനില്‍ ഇന്ത്യന്‍ എംബസിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആര്‍എഫ്') 130 ഓളം തൊഴിലാളികള്‍ക്ക് മനാമ അല്‍ഗാന കമ്പനിയുടെ ബെല്ഹാമാര് വര്‍ക്ക് സൈറ്റ് വെച്ച് കുടിവെള്ളവും പഴങ്ങളും വിതരണം ചെയ്തു. കോവിഡ് -19 സമയത്ത് സുരക്ഷിതമായി തുടരാന്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദീകരിക്കുന്ന ഫ്ലൈയറുകള്‍ക്കൊപ്പം ഐസിആര്‍എഫ് വോളന്റിയര്‍മാര്‍ ഫെയ്സ് മാസ്കുകളും ആന്റി ബാക്ടീരിയല്‍ സോപ്പുകളും വിതരണം ചെയ്തു. നൂറ്റി അന്‍പതോളം ആന്റി ബാക്ടീരിയല്‍ സോപ്പുകളും, പുനരുപയോഗിക്കാവുന്ന ഫേസ് മാസ്കുകളും കൂടാതെ ഫ്ലയേഴ്സും ഹമദ് ടൌണ്‍ ഏരിയയില്‍ വിതരണം ചെയ്തു. ഇതോടൊപ്പം എസ് ടി സി കമ്പനി സ്പോണ്സര് ചെയ്ത സൗജന്യ പ്രീപെയ്ഡ് സിം കാര്‍ഡുകളും എല്ലാ തൊഴിലാളികള്‍ക്കും വിതരണം ചെയ്തു.
ഇത്തരം പ്രവര്‍ത്തനത്തിന്റെ അടിസ്ഥാന ലക്ഷ്യം തൊഴിലാളികളെ കുടിവെള്ളത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പഠിപ്പിക്കുകയും വേനല്‍ക്കാലത്ത് എങ്ങനെ ആരോഗ്യവാനായിരിക്കണമെന്ന് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ്.
വേനല്‍ക്കാലത്തെ ചൂടില്‍ അധ്വാനിക്കുന്നവരെ ഏറ്റവും കൂടുതല്‍ ബാധിക്കുന്നതിനാല്‍ വിവിധ വര്‍ക്ക് സൈറ്റുകളില്‍ ഓഗസ്റ്റ് അവസാനം വരെ ഈ പ്രതിവാര പരിപാടി തുടരുമെന്ന് ഐസിആര്‍എഫ് ഭാരവാഹികള്‍ അറിയിച്ചു.
ഐ.സി.ആര്.എഫ്. ചെയര്മാന് അരുള്‍ദാസ് തോമസ്, ഐ.സി.ആര്.എഫ് ജനറല്‍ സെക്രട്ടറി ജോണ്‍ ഫിലിപ്പ്, ഐ.സി.ആര്.എഫ് തേര്‍സ്റ്റ് ഖൊഞ്ചേഴ്സ് കണ്‍വീനര്‍ സുധീര്‍ തിരുനിലത്ത് , ഐ.സി.ആര്.എഫ്. വളന്റീയര്‍മാരായ ശിവകുമാര്‍, ക്ലിഫോര്‍ഡ് കൊറിയ, സുനില്‍ കുമാര്‍ , മുരളീകൃഷ്ണന്, നാസ്സര്‍ മഞ്ചേരി, പവിത്രന് നീലേശ്വരം എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..