.
മനാമ: ബഹ്റൈന്‍ ഇന്ത്യന്‍ ക്ലബ് മെയ് ഇരുപത്തിയേഴിനു സംഘടിപ്പിക്കുന്ന മെയ് ക്വീന്‍ മത്സരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ലബ് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച രാത്രി 7:30 മുതല്‍ ആരംഭിക്കുന്ന മെയ് ക്വീന്‍ പരിപാടിയില്‍ ഇത്തവണ 16 മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും. മെയ് ക്വീന്‍ വീക്ഷിക്കുന്നതിന് വിശിഷ്ട വ്യക്തികള്‍, ക്ലബ് അംഗങ്ങള്‍ എന്നിവരുള്‍പ്പെടെ ആയിരത്തോളം പേരെ പ്രതീക്ഷിക്കുന്നു. അഭിരാമി അജി, റോഷ്നി രവീന്ദ്രന് എന്നിവരാണ് കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത്. കാഷ്വല്‍, എത്നിക്, സായാഹ്ന വസ്ത്രങ്ങള്‍ എന്നീ റൗണ്ടുകള്‍ക്കു ശേഷം അവസാന റൗണ്ടില്‍ ചോദ്യോത്തര സെഷനുമുണ്ട്. മെയ് ക്വീന്‍ കിരീടത്തോടൊപ്പം ഒന്നാം റണ്ണര്‍ അപ്പ്, രണ്ടാം റണ്ണര്‍ അപ്പ്, കൂടാതെ, മികച്ച നടത്തം, മികച്ച പുഞ്ചിരി, മികച്ച ഹെയര്‍ ഡൂ, പ്രേക്ഷകരുടെ തിരഞ്ഞെടുപ്പ് എന്നീ നാല് വ്യക്തിഗത അവാര്‍ഡുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്യാഷ് പ്രൈസ്, യാത്ര ടിക്കറ്റുകള്‍, ആഭരണങ്ങള്‍, വൗച്ചറുകള്‍, ഇലക്ട്രോണിക്സ്, ബ്യൂട്ടി ഉല്‍പ്പന്നങ്ങള്‍, സമ്മാന ഹാമ്പറുകള്‍ എന്നിവയുള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ വിജയികള്‍ക്കും മത്സരാര്‍ത്ഥികള്‍ക്കും വേണ്ടി കാത്തിരിക്കുന്നു.
ബഹ്റൈനില്‍ താമസിക്കുന്ന ഏതു രാജ്യത്തെയും അവിവാഹിതകളായ വനിതകള്‍ക്കു മത്സരിക്കാവുന്ന മെയ് ക്വീന്‍, ഇന്ത്യന്‍ ക്ലബ് എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുണ്ട്. പതിനേഴിനും ഇരുപത്തിയെട്ടു വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് മത്സരിക്കാന്‍ യോഗ്യത. ബഹ്റൈന്‍, ഇന്ത്യ, ഫിലിപ്പൈന്‍സ്, ശ്രീലങ്ക, റഷ്യ, നെതര്‍ലന്‍ഡ്സ്, എത്യോപ്യ, ഫ്രാന്‍സ് തുടങ്ങി വിവിധ രാജ്യങ്ങളില്‍നിന്നുള്ളവര്‍ മുന്‍വര്‍ഷങ്ങളില്‍ പങ്കെടുക്കുകയും വിജയികളാവുകയും ചെയ്തിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
സതീഷ് ഗോപിനാഥന് - 34330835
കെ.എം. ചെറിയാന് - 39427425
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..