-
ജിദ്ദ: ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നേതൃത്വത്തില്‍ 74മത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സൗദി സമയം രാവിലെ ഏഴ് മണിക്ക് ആക്ടിങ് കോണ്‍സുല്‍ ജനറല്‍ വൈ സാബിര്‍ ദേശീയ പതാക ഉയര്‍ത്തി.
കോണ്‍സുലേറ്റ് അംഗണത്തില്‍ സംഘടിപ്പിച്ച ലളിതമായ പരിപാടിയില്‍ ആക്റ്റിങ് കോണ്‍സുല്‍ ജനറല്‍ ഇന്ത്യന്‍ രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു. ഇന്ത്യയിലെ പുതിയ വിദ്യാഭ്യാസ രീതി, കൊറോണ പ്രതിരോധ പ്രവര്‍ത്തനം എന്നിവ ഉള്‍കൊള്ളുന്നതായിരുന്നു സന്ദേശം.
കോവിഡ് പ്രതിരോധത്തില്‍ മാതൃകയായ സഊദി ഭരണാധികാരി സല്മാന് രാജാവിനെ പ്രശംസിച്ചു. സൗദിയിലെ വിവിധ മന്ത്രാലയത്തിന് കീഴില്‍നിന്നും ഇന്ത്യന്‍ കോണ്‍സുലേറ്റിന് ലഭിക്കുന്ന സഹകരണത്തിന് അദ്ദേഹം നന്ദി പറഞ്ഞു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ഷന നിയന്ത്രണങ്ങളോടെ പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികള്‍ മാത്രമാണ് ചടങ്ങില്‍ സംബന്ധിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..