വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ജിസിസി സെക്രട്ടറി ജനറലുമായി കൂടികാഴ്ച നടത്തി


ജാഫറലി പാലക്കോട്

വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ജിസിസി സെക്രട്ടറി ജനറൽ ഡോ. നായിഫ് ഫലാഹ് മുബാറക് അൽ-ഹജ്റഫും

റിയാദ്: കേന്ദ്രവിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറിന് സൗദിയില്‍ വന്‍ സ്വീകരണം. മൂന്നു ദിവസത്തെ സൗദി സന്ദര്‍ശനത്തിന് ശനിയാഴ്ചയാണ് ഡോ. എസ്. ജയശങ്കര്‍ സൗദിയിലെത്തിയത്. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) സെക്രട്ടറി ജനറല്‍ ഡോ. നായിഫ് ഫലാഹ് മുബാറക് അല്‍-ഹജ്റഫുമായി അദ്ദേഹം കൂടികാഴ്ച നടത്തി. ജിസിസി-ഇന്ത്യന്‍ ബന്ധങ്ങള്‍ പൊതുതാല്‍പര്യങ്ങള്‍ നിറവേറ്റുന്നതിനായി ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. നായിഫ് ഫലാഹ് മുബാറക് അല്‍-ഹജ്റഫ് ഊന്നി പറഞ്ഞു.

ജിസിസി രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള സഹകരണവും ബന്ധങ്ങളും അവലോകനം ചെയ്യുകയും ഔദ്യോഗീക ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. സംയുക്ത സഹകരണത്തിന്റെ വിവിധ മേഖലകളിലെ ജിസിസി-ഇന്ത്യ ബന്ധത്തിന്റെ വശങ്ങളും അവര്‍ ചര്‍ച്ച ചെയ്തു. തുടര്‍ന്ന്, ജിസിസി സെക്രട്ടേറിയറ്റ് ജനറലും ഇന്ത്യയും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു.

നിക്ഷേപം, സമ്പദ്വ്യവസ്ഥ എന്നീ മേഖലകളില്‍ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും അവസരങ്ങള്‍ പിടിച്ചെടുക്കുന്നതിനുമുള്ള അനുയോജ്യമായ മാതൃകയായ ഇന്ത്യ ജിസിസിയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളില്‍ ഒന്നാണ്. 2004-ല്‍ ജിസിസിയും ഇന്ത്യയും തമ്മില്‍ ഒപ്പുവച്ച സാമ്പത്തിക സഹകരണ കരാറിന്റെ വെളിച്ചത്തില്‍ ജിസിസി രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഡോ. നായിഫ് ഫലാഹ് മുബാറക് അല്‍-ഹജ്റഫ് പ്രശംസിച്ചു. സ്വതന്ത്ര വ്യാപാര ചര്‍ച്ചകള്‍ സംബന്ധിച്ച സംയുക്ത വര്‍ക്കിംഗ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളും ജിസിസി രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള എല്ലാ സാമ്പത്തിക, വ്യാപാര വശങ്ങളും പഠിക്കുന്ന സംയുക്ത ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതിന്റെ പ്രാധാന്യവും ഇരുപക്ഷവും അവലോകനം ചെയ്തു.

ഇതാദ്യമായി സൗദിയിലെത്തിയ വിദേശകാര്യമന്ത്രി, ഇന്ത്യ-സൗദി പങ്കാളിത്ത കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പൊളിറ്റിക്കല്‍, സെക്യൂരിറ്റി, സോഷ്യല്‍, കള്‍ച്ചറല്‍ കോ-ഓപറേഷന്‍ കമ്മിറ്റിയുടെ മന്ത്രിതല ഉദ്ഘാടന യോഗം, ഇരുരാജ്യങ്ങളും തള്ളിലുള്ള രാഷ്ട്രീയ, സുരക്ഷ, പ്രതിരോധ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ സഹകരണത്തെ കുറിച്ചുള്ള ചര്‍ച്ച, യുഎന്‍, ജി 20, ജിസിസി സഹകരണത്തെ കുറിച്ചും ചര്‍ച്ച, സൗദിയിലെ പ്രമുഖരുമായും ഇന്ത്യന്‍ കമ്മ്യൂണിറ്റി പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച എന്നിവയാണ് ഡോ. എസ്.ജയശങ്കറിന്റെ ഔദ്യോഗീക പരിപാടികളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Content Highlights: India, Gulf Cooperation Council sign MoU to facilitate consultations


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented