ഉപയോഗിച്ച പാഠപുസ്തകങ്ങള്‍ ശേഖരിച്ച് വിതരണം ചെയ്യുന്ന പദ്ധതിയുമായ ഇന്‍ഡക്‌സ് ബഹ്‌റൈന്‍


മനാമ: ഇന്‍ഡക്‌സ് ബഹ്‌റൈന്‍ കഴിഞ്ഞ കുറെ വര്‍ഷമായി നടത്തിക്കൊണ്ടിരിക്കുന്ന ഉപയോഗിച്ച പാഠപുസ്തകങ്ങള്‍ ശേഖരിച്ച് ആവശ്യക്കാരെ കണ്ടെത്തി വിതരണം ചെയ്യുന്ന പദ്ധതി ഈ വര്‍ഷവും നടത്തുകയാണ്. എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ഓണ്‍ലൈന്‍ വഴി ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുക എന്ന ദൗത്യം ആണ് ഇന്‍ഡക്‌സ് ഏറ്റെടുത്തിരിക്കുന്നത്. പുസ്തകങ്ങള്‍ നശിപ്പിച്ചു കളയാതെ വീണ്ടും ഉപയോഗിക്കുക അതുവഴി പ്രകൃതിയേയും മരങ്ങളെയും സംരക്ഷിക്കുക എന്ന വലിയ ഒരു ആശയം വിദ്യാര്‍ത്ഥികളിലേക്കും രക്ഷിതാക്കളിലേക്കും എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ സംരംഭം ആരംഭിച്ചത് എന്ന് ഇന്‍ഡക്‌സ് ഭാരവാഹികളായ റഫീക്ക് അബ്ദുള്ള, സാനി പോള്‍ എന്നിവര്‍ പറഞ്ഞു. പരസ്പരം സഹകരിക്കുവാനും സഹായിക്കുവാനും ഉള്ള ശീലം കുട്ടികളില്‍ വളര്‍ത്തുകയും സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന രക്ഷിതാക്കള്‍ക്ക് ഒരു കൈത്താങ്ങാവുക എന്നതും കൂടി ഇതിന്റെ ലക്ഷ്യങ്ങളാണ്. വളരെ വലിയ പിന്തുണയാണ് ബഹ്‌റൈനിലെ വിദ്യാര്‍ത്ഥികളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും ഈ പദ്ധതിക്ക് ലഭിച്ചുവരുന്നത്.

കോവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞ വര്‍ഷം വലിയ പ്രയാസങ്ങളാണ് നേരിടേണ്ടി വന്നത്. മുന്‍ കാലങ്ങളെ അപേക്ഷിച്ച് ബഹ്‌റൈനിലെ വിവിധ സംഘടനകളുമായി സഹകരിച്ച് വിപുലമായ രീതിയില്‍ പുസ്തകങ്ങള്‍ ശേഖരിക്കുവാനും അവ വിതരണം ചെയ്യുവാനും കഴിയാത്ത വിഷമകരമായ ഒരവസ്ഥയാണ് ഈ വര്‍ഷവും നേരിടേണ്ടി വരുന്നത്. ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ വെച്ച് വിപുലമായ രീതിയില്‍ നടന്നു വന്നിരുന്ന പുസ്തകം വിതരണം ചെയ്യുവാന്‍ കഴിയാതെ വരികയും പകരമായി പരമാവധി രക്ഷിതാക്കളെ പരസ്പരം ബന്ധപ്പെടുത്തി വിതരണം ചെയ്യുന്ന രീതിയാണ് കഴിഞ്ഞ വര്‍ഷം അവലംബിച്ചത്. എന്നാല്‍ ആവശ്യക്കാരായ പലര്‍ക്കും പുസ്തകങ്ങള്‍ എത്തിച്ചുകൊടുക്കുവാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായി. അത്തരം അവസ്ഥ ഒഴിവാക്കി ഈ വര്‍ഷം പരമാവധി എല്ലാവര്‍ക്കും എത്തിച്ചുകൊടുക്കുവാന്‍ ശ്രമിക്കുകയാണെന്ന് ഇന്‍ഡക്‌സ് ഭാരവാഹികള്‍ പറഞ്ഞു. www.indexbahrain.com എന്ന വെബ്‌സൈറ്റില്‍ ഉള്ള ലിങ്ക് വഴി പുസ്തകങ്ങള്‍ സംഭാവന നല്‍കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ആവശ്യമുള്ളവര്‍ക്കും പേരുകള്‍ രജിസ്റ്റര്‍ ചെയ്യുവാനുള്ള സൗകര്യം ഉണ്ട്. രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ രക്ഷിതാക്കളെയും ബന്ധപ്പെടുകയും വിവരങ്ങള്‍ അറിയിക്കുകയും ചെയ്യും. പുസ്തകങ്ങളുടെ ലഭ്യതക്കനുസരിച്ച് മാത്രമേ വിതരണം ചെയ്യുവാന്‍ കഴിയൂ എന്നതിനാല്‍ പരമാവധി രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ഉപയോഗിച്ച പാഠപുസ്തകങ്ങള്‍ നല്‍കി ഈ സംരംഭവുമായി സഹകരിക്കണമെന്ന് ഇന്‍ഡക്‌സ് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് ക്ലാസ്, സ്‌കൂള്‍, സ്ട്രീം എന്നിവ വ്യക്തമായി രേഖപ്പെടുത്തുവാന്‍ കഴിയുന്ന തരത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. മുന്‍ കാലങ്ങളില്‍ ഉണ്ടായിരുന്ന പോലെ തന്നെ രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും പൊതുസമൂഹത്തിന്റെയും ഭാഗത്ത് നിന്ന് ലഭിച്ച സഹകരണം ഈ വര്‍ഷവും ഉണ്ടാവണമെന്ന് ഇന്‍ഡക്‌സ് ഭാരവാഹികള്‍ പത്രക്കുറിപ്പിലൂടെ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

റഫീക്ക് അബ്ദുള്ള - 39888367
സാനി പോള്‍ - 39855197
അജി ബാസി - 33170089
അനീഷ് വര്‍ഗ്ഗീസ് - 39899300
നവീന്‍ നമ്പ്യാര്‍ - 39257781

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented