ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു


ജാഫറലി പാലക്കോട്

പ്രതീകാത്മക ചിത്രം | Photo: ANI

ഇന്ത്യയുടെ എഴുപത്തഞ്ചാം സ്വാതന്ത്രദിനം ഇന്ന് രാവിലെ ജിദ്ദയിലും വര്‍ണാഭമായി കൊണ്ടാടി. മേഖലയിലെ കടുത്ത ചൂട് പരിഗണിച്ച് സാധാരണയില്‍ നിന്നും വ്യത്യസ്ഥമായി അതിരാവിലെ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ആഘോഷപരിപാടി ആരംഭിച്ചിരുന്നു. ദേശഭക്തിഗാനത്തിന്റെ അകമ്പടിയോടെ ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ.മുഹമ്മദ് ഷാഹിദ് ആലം ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ സന്ദേശം കോണ്‍സുല്‍ ജനറല്‍ വായിച്ചു.

സൗദിയില്‍ ജീവിക്കുന്ന ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ മാതൃരാജ്യ സ്നേഹത്തെയും പ്രതിബദ്ധതയെയും കോണ്‍സുല്‍ ജനറല്‍ എടുത്തുപറഞ്ഞു. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തന പരിധിയില്‍ പത്ത് ലക്ഷം ഇന്ത്യക്കാരാണുള്ളത്. ഇന്ത്യന്‍ പ്രവാസികളുടെ വ്യത്യസ്ത വിഷയങ്ങള്‍ പരിഹരിക്കുന്നതില്‍ കോണ്‍സുലേറ്റ് നല്‍കുന്ന സേവനങ്ങള്‍ കോണ്‍സുല്‍ ജനറല്‍ വിവരിച്ചു.

സൗദിയില്‍ മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍, വിവിധ പ്രശ്നങ്ങളിലകപ്പെട്ട് രേഖകളില്ലാതെയും മറ്റും കഴിയുന്ന ഇന്ത്യക്കാരെ ഡീപോര്‍ട്ടേഷന്‍ സെന്റര്‍ വഴി നാട്ടിലേക്കയക്കുന്ന സേവനം, തൊഴില്‍ തര്‍ക്ക വിഷയങ്ങളില്‍പ്പെടുന്ന പ്രവാസികള്‍ക്ക് നല്‍കുന്ന സേവനം, പ്രവാസികളുടെ പാസ്പോര്‍ട്ട് സേവനം തുടങ്ങിയ സേവനങ്ങളെക്കുറിച്ച് കോണ്‍സുല്‍ ജനറല്‍ വിവരിച്ചു.

ജിദ്ദയിലെ വിവിധ തുറകളില്‍പെട്ട നിരവധി പ്രവാസികള്‍ ആഘോഷ പരിപാടിയില്‍ പങ്കാളികളായി.

ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച ദേശഭക്തിഗാനങ്ങള്‍ ശ്രദ്ധേയമായി. പ്രസ് ആന്റ് വെല്‍ഫെയര്‍ കോണ്‍സലും കണ്ണൂരിലെ പരിയാരം സ്വദേശിയുമായ മുഹമ്മദ് ജലീല്‍ സ്വാഗതം പറഞ്ഞു. കോണ്‍സല്‍ ജനറലും പത്നി ഡോ.ഷക്കീലാ ഖാത്തൂനും വിശിഷ്ടാതിഥികള്‍കൊപ്പം കേക്ക് മുറിച്ചു മധുരം പങ്കുവെച്ചു.

Content Highlights: independence day celebration


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented