ബഹ്റൈന്‍ സെന്റ് പോള്‍സ് മാര്‍ത്തോമ്മാ യുവജന സഖ്യം സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു


.

സുവര്‍ണ ജൂബിലിയുടെ നിറവില്‍ നില്‍ക്കുന്ന നമ്മുടെ ദേശത്തിന്റെ അഭിമാനം ഉയര്‍ത്തി പിടിക്കുവാനും നമ്മുടെ പൂര്‍വികര്‍ നല്‍കിയ ത്യാഗങ്ങളെ നന്ദിയോടെ സ്മരിക്കുന്നതിന്റെയും ഭാഗമായി ബഹ്റൈന്‍ സെന്റ് പോള്‍സ് മാര്‍ത്തോമ്മാ യുവജന സഖ്യം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് സ്വാതന്ത്ര്യദിന ആഘോഷം റവ.മാത്യു ചാക്കോയുടെ അധ്യക്ഷതയില്‍ സെന്റ് പോള്‍സ് മാര്‍ത്തോമ്മാ പള്ളിയില്‍ വെച്ച് നടത്തി.

പ്രശസ്ത സാമൂഹ്യ സേവകനും ഐസിആര്‍എഫ് ന്റെ പ്രവര്‍ത്തന തലവനും, ഇന്ത്യന്‍ സ്‌കൂള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെംബറുമായ അജയ കൃഷ്ണന്‍ വിശിഷ്ടാതിഥി ആയിരുന്നു.

നമ്മുടെ സ്വാതന്ത്ര്യം മറ്റുള്ളവരുടെ സ്വാതന്ത്ര്യം ഹനിക്കുന്നതായിരിക്കരുത് എന്ന ചിന്ത അധ്യക്ഷന്‍ തന്റെ പ്രസംഗത്തില്‍ ഉദ്‌ബോധിപ്പിച്ചു. തുടര്‍ന്ന് അജയ കൃഷ്ണന്‍ സ്വാതന്ത്ര്യ സമര ചരിത്രം ആസ്പദമാക്കി ഒരു സെമിനാര്‍ അവതരിപ്പിച്ചു.

പിന്നീട് ഭാരത സംസ്‌കാരവും സ്വാതന്ത്ര്യ സമര ചരിത്രവും ആസ്പദമാക്കി ഒരു ഡോക്യുമെന്ററി യുവജനസഖ്യം അവതരിപ്പിച്ചു.

സഖ്യം സെക്രട്ടറി ഷിനോജ് ജോണ്‍ തോമസ്, ജോയിന്റ് സെക്രട്ടറി എബി വര്‍ഗീസ്, ലേഡി സെക്രട്ടറി ജൂബി ജസ്റ്റിന്‍ എന്നിവര്‍ വേദിയില്‍ സന്നിദ്ധരായിരുന്നു.

അക്ഷര ജ്യോതി മലയാള പഠന കളരി ക്ലാസ്സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നൂറോളം കുട്ടികളും സഖ്യാംഗങ്ങളും, സഖ്യം സ്‌നേഹിതരും പരിപാടിയില്‍ പങ്കെടുത്തു.

Content Highlights: INDEPENDECE DAY CELEBRATION


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented