കുവൈത്ത് സിറ്റി: കുവൈത്ത് സര്‍ക്കാര്‍ പൊതു മേഖല സ്ഥാപനങ്ങളില്‍ ഇനി മുതല്‍ വിദേശികളെ പുതിയതായി നിയമിക്കില്ല. തൊഴില്‍ തേടി ലഭിക്കുന്ന അപേക്ഷകള്‍ ഉടന്‍ മടക്കി അയക്കുന്നതിനും സിവില്‍ സെര്‍വീസ് കമ്മീഷന്‍ നിര്‍ദേശിച്ചു.
കുവൈത്ത് മുനിസിപ്പാലിറ്റി ഒരു വിദേശിയെ നിയമിക്കുന്നതിനായി നല്‍കിയ അപേക്ഷ നിരസിച്ചുകൊണ്ടാണ് സിവില്‍ സെര്‍വീസ് കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയത്. ഇത്തരത്തില്‍ ലഭിക്കുന്ന അപേക്ഷകള്‍ക്ക് യാതൊരു പരിഗണനയും നല്‍കാതെ ഉടന്‍ മടക്കി നല്‍കുന്നതാണെന്നും സിവില്‍ സെര്‍വീസ് ഊന്നി പറഞ്ഞു.
സ്വദേശിവത്കരണം സര്‍ക്കാര്‍ പൊതു മേഖലയില്‍ സമ്പൂര്‍ണ്ണമാക്കുന്നതിന്റെ ഭാഗമായി നിലവില്‍ സെര്‍വീസില്‍ തുടരുന്ന വിദേശികളെ ഘട്ടം ഘട്ടമായി ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കുന്നതിനാണ് സര്‍ക്കാര്‍ തീരുമാനം.
ഇതനുസരിച്ചു നിരവധി മലയാളികളടക്കം വിദേശികള്‍ക്കു പിരിച്ചു വിടല്‍ നോട്ടീസ് ലഭിക്കുകയും വര്‍ഷാന്ത്യത്തോടെ മടങ്ങി പോകേണ്ടി വരും. കുവൈത്ത് സര്‍വകലാശാലയില്‍ ജോലി ചെയ്യുന്ന മുപ്പത്തോളം മലയാളകള്‍ക്കാണ് ഇപ്പോള്‍ പിരിച്ചു വിടല്‍ നോട്ടീസ് ലഭിച്ചത്. കൂടുതല്‍ പേരുടെ പട്ടിക തയ്യാറാക്കുന്നതയും സൂചനകളുണ്ട്.
സ്വദേശിവത്കരണം സര്‍ക്കാര്‍ പൊതു മേഖലയില്‍ കൂടാതെ സ്വകാര്യ മേഖലയിലും ശക്തമാക്കുന്നതിനാണ് സര്‍ക്കാര്‍ നീക്കം. കൂടാതെ രാജ്യത്ത് തുടരുന്ന ജനസംഖ്യ അസാന്തുലിതാവസ്ഥക്ക് പരിഹാരമായി വിദേശ ജനസംഖ്യ വെട്ടി
കുറക്കുന്നതിനുമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..