-
മനാമ: വിദേശത്തുനിന്നു വരുന്നവര്‍ക്ക് കേരളത്തിലെ മുഴുവന്‍ വിമാനത്താവളങ്ങളിലെയും ആര്‍ടിപിസിആര്‍ ടെസ്റ്റ് സൗജന്യമാക്കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ബഹ്റൈന്‍ ഐഎംസിസി പ്രസിഡന്റ് പുളിക്കല്‍ മൊയ്തീന്‍ കുട്ടി, ജനറല്‍ സെക്രട്ടറി കാസിം മലമ്മല്‍, ട്രഷറര്‍ പി.വി. സിറാജ് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
വിദേശത്തു നിന്ന് ടെസ്റ്റ് പൂര്‍ത്തിയാക്കി, നാട്ടിലെത്തുമ്പോള്‍ വീണ്ടും ചെയ്യേണ്ടിവരുന്നത് പ്രവാസികള്‍ക്ക് സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നതിനാല്‍, ടെസ്റ്റ് സൗജന്യമാക്കണമെന്നു സംസ്ഥാന സര്‍ക്കാറിനോട് നേരത്തെ ഐഎംസിസി ആവശ്യപ്പെട്ടിരുന്നു.
പ്രവാസികളുടെ ആവശ്യത്തെ അനുഭാവപൂര്‍വ്വം പരിഗണിക്കുന്ന നടപടിയാണ് സര്‍ക്കാറില്‍നിന്ന് ഉണ്ടായിരിക്കുന്നതെന്നും പ്രവാസി സമൂഹത്തോട് ഈ അനുകമ്പ കാണിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ എന്നിവരെ ബഹ്റൈന്‍ ഐഎംസിസി അഭിനന്ദിക്കുന്നതായും പ്രസ്ഥാവനയില്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: IMCC Bahrain on free RT-PCR test for returning expatriates
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..