ഇമാം ബുഖാരി ഇന്‍സ്റ്റിറ്റ്യൂട്ട് മദ്രസ ഫെസ്റ്റും സര്‍ട്ടിഫിക്കറ്റ് വിതരണവും സംഘടിപ്പിച്ചു


ജിദ്ദ ഇമാം ബുഖാരി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും 'ഖാദേ നൂറാനിയ്യ' കോഴ്‌സ് പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തപ്പോൾ | Photo: Pravasi mail

ജിദ്ദ: ശറഫിയ്യ ഇമാം ബുഖാരി ഇന്‍സ്റ്റിറ്റ്യൂട്ട് മദ്രസാ ഫെസ്റ്റും സര്‍ട്ടിഫിക്കറ്റ് വിതരണവും വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ജിദ്ദ നാഷനല്‍ ആശുപത്രി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജെ.എന്‍.എച്ച് ഗ്രൂപ്പ് ചെയര്‍മാന്‍ വി.പി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി സഫറുള്ള മുല്ലോളി അധ്യക്ഷത വഹിച്ചു.

തനിമ വെസ്റ്റേന്‍ പ്രൊവിന്‍സ് പ്രസിഡന്റ് എ. നജുമുദ്ധീന്‍, അഖില സൗദി മദ്രസ കോര്‍ഡിനേറ്റര്‍ കെ.കെ നിസാര്‍, പി.ടി.എ പ്രസിഡന്റ് മുഹമ്മദ് ഫൈസല്‍, ജിദ്ദ നാഷനല്‍ ആശുപത്രി ഡയറക്ടര്‍ ഡോ. മുഷ്‌കാത്ത്, തനിമ വനിത വിഭാഗം പ്രസിഡന്റ് റുക്സാന മൂസ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. 'ഖാദേ നൂറാനിയ്യ' കോഴ്‌സ് പൂര്‍ത്തികരിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം വിപി. മുഹമ്മദലിയും രക്ഷിതാക്കള്‍ക്കിടയില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയില്‍ വിജയികളായവര്‍ക്കുള്ള സമ്മാനം ഡോ. മുഷ്താഖും വിതരണം നടത്തി.

കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ ക്ലാസ് അടിസ്ഥാനത്തില്‍ റാങ്ക് ജേതാക്കളായവര്‍ക്കുള്ള സമ്മാന വിതരണവും ചടങ്ങില്‍ നടന്നു. തനിമ കേന്ദ്രസമിതി അംഗം എസ്.എം നൗഷാദ് രക്ഷിതാക്കളുമായി സംവദിച്ചു. ഇമാം ബുഖാരി ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച വെല്‍കം ഡാന്‍സ്, അറബിക്ക് ഡാന്‍സ്, മൈം, ഒപ്പന, സംഗീത ശില്‍പ്പം തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറി. പ്രിന്‍സിപ്പല്‍ പി. അബ്ദുല്‍ സലിം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി. അബ്ദുല്‍ സലാം നന്ദിയും പറഞ്ഞു. അഹ്‌മദ് യാസിന്‍ ഖിറാഅത്ത് നടത്തി.

Content Highlights: Imam Bukhari Institute organized Madrasa Fest and distribution of certificates

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented