.
മനാമ: മുഹറഖ് മലയാളി സമാജം നേതൃത്വത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അറുനൂറില്‍ പരം ആളുകള്‍ പങ്കെടുത്ത ഇഫ്താര്‍ സംഗമത്തിന് പ്രസിഡന്റ് അന്‍വര്‍ നിലമ്പൂര്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് ഹംസ മേപ്പാടി റമദാന്‍ സന്ദേശം നല്‍കി. മലയാളി സമാജം മുന്‍ പ്രസിഡന്റ് അനസ് റഹീം സ്വാഗതം ആശംസിച്ചു. സമാജം രക്ഷധികാരി എബ്രഹാം ജോണ്‍, ഉപദേശക സമിതി അംഗം മുഹമ്മദ് റഫീഖ്, കാന്‍സര്‍ കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.പി.വി ചെറിയാന്‍, ബിഎംസി ഐമാക് ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്ത്, ബി എം സി ന്യൂസ് ഹെഡ് പ്രവീണ്‍ കൃഷ്ണ,
കിംസ് ഹോസ്പിറ്റല്‍ പ്രതിനിധികളായ അനസ്, ആസിഫ്, സമാജം അംഗവും സാമൂഹിക പ്രവര്‍ത്തകയുമായ ഷെമിലി പി ജോണ്‍, സമസ്ത ബഹ്റൈന്‍ ജോ. സെക്രട്ടറി ശറഫുദ്ധീന്‍ മാരായമംഗലം, സംസ്‌കൃതി പ്രതിനിധികളായ സിജു, ഹരി പ്രകാശ്, കനോലി ബഹ്റൈന്‍ പ്രസിഡന്റ് സലാം, സെക്രട്ടറി മനു തറയ്യത്ത്, തണല്‍ സൗത്ത് സോണ്‍ സെക്രട്ടറി മണിക്കുട്ടന്‍, കോഴിക്കോട് ജില്ലാ പ്രവാസി ഫോറം സെക്രട്ടറി ജ്യോതിഷ്, കറുകപ്പുത്തൂര്‍ കൂട്ടായ്മ പ്രധിനിധികള്‍, യു.പി.പി പ്രതിനിധി മോനി ഒടിക്കണ്ടത്തില്‍, ബഹ്റൈന്‍ പൗര പ്രമുഖന്‍ ഒത്മാന്‍ അബ്ദുല്‍ ഗഫാര്‍, ഐവൈസിസി പ്രധിനിധികള്‍, മനോജ് വടകര തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു, സമാജം അംഗങ്ങള്‍, ഭാരവാഹികള്‍ എക്‌സിക്യൂറ്റീവ്, വനിതാ വേദി അംഗങ്ങള്‍ ഇഫ്താര്‍ സംഗമത്തിന് നേതൃത്വം നല്‍കി. ട്രഷറര്‍ അബ്ദുറഹിമാന്‍ കാസര്‍ഗോഡ് നന്ദി പറഞ്ഞു.
Content Highlights: IFTHAR SANGAMAM
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..