.
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ രജിസ്‌റ്റേര്‍ഡ് സംഘടനകളുടെ പൊതു കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ രജിസ്‌റ്റേര്‍ഡ് അസോസിയേഷന്‍സ് (FIRA KUWAIT) ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ നടന്ന പരിപാടി ഫിറ കണ്‍വീനറും പ്രവാസി ലീഗല്‍ സെല്‍ കുവൈത്ത് ചാപ്റ്റര്‍ പ്രസിഡന്റുമായ ബാബു ഫ്രാന്‍സീസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ചാള്‍സ് പി ജോര്‍ജ് (പത്തനം തിട്ട അസോസിയേഷന്‍)സ്വാഗതം പറഞ്ഞു. ഫിറയിലെ മുതിര്‍ന്ന അംഗവും ഫോക്കസ് കുവൈറ്റ് പ്രസിഡന്റുമായ സലിം രാജ് അധ്യക്ഷത വഹിച്ചു. ഉസ്താദ് ഷംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍, ചെയര്‍മാര്‍ - കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ മുഖ്യപ്രഭാഷണം നടത്തി. പരിപാടിയുടെ പ്രായോജകരായ അല്‍ വാഹീദ ഗ്രൂപ്പ് എംഡി വര്‍ഗ്ഗീസ് പോള്‍, വിനോദ് - കേരള അസോസിയേഷന്‍ ഓമനക്കുട്ടന്‍ - ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ - ഫോക്ക്,വിനീഷ് -കോഴിക്കോട് ജില്ലാ അസോസിയേഷന്‍, ബിജു സ്റ്റീഫന്‍ - തിരുവനന്തപുരം ജില്ലാ അസോസിയേഷന്‍, ടെക്‌സാസ്, അനീസ് കൊല്ലം- കെ.കെ. സി. ഒ, ജിജു മോലെത്ത് - അടൂര്‍ എന്‍ ആര്‍ ഐ, മുഹമ്മദ് ഹമീദ് - പല്‍പക് പാലക്കാട് ജില്ല അസോസിയേഷന്‍, റെജി കുമാര്‍ - ഫോക്കസ് കുവൈത്ത്, മാമ്മന്‍ അബ്രഹാം - ടാസ്‌ക് കുവൈത്ത്, രാജേഷ് മാത്യു - കേര എറണാംകുളം അസോസിയേഷന്‍, പുഷ്പരാജ് - കെ ഇ എ കണ്ണൂര്‍ അസോസിയേഷന്‍,ജീവ് സ് എരിഞ്ചേരി - ഒ എന്‍ സി പി, മുബാരക് കാമ്പ്രത്ത് - വയനാട് അസോസിയേഷന്‍, രതീഷ് കുമ്പളത്ത് - കോഡ് പാക് കോട്ടയം ജില്ലാ അസോസിയേഷന്‍, നിബു ജേക്കബ്ബ് കുവൈത്ത് മലയാളി സമാജം, അലക്‌സ് മാത്യു -കെ ജെ പി സ് കൊല്ലം ജില്ല അസോസിയേഷന്‍, വര്‍ഗ്ഗീസ് പോള്‍ - ഇ ഡി എ എര്‍ണാംകുളം ജില്ല അസോസിയേഷന്‍, രവി മണ്ണായത്ത് മലയാളീസ് മാ കോ എന്നീ സംഘടന പ്രതിനിധികളും മാധ്യമ പ്രവര്‍ത്തകരായ അനില്‍ നമ്പ്യാര്‍ - അമൃത ടിവി, മുനീര്‍ അഹമ്മദ് - മീഡിയ വണ്‍ ടിവി, മുസ്താക്ക് ചന്ദ്രിക എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. വിവിധ സംഘടനകളില്‍ നിന്നുള്ള ഭാരവാഹി കളും പ്രതിനിധികളും, മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്തു. പരിപാടിയുടെ പ്രായോജകരായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഗ്രൂപ്പ്, ട്രിനിറ്റി ജ്വല്ലറി അബ്ബാസിയ, അല്‍ വാഹിദ ഗ്രൂപ്പ് എന്നിവര്‍ക്കും, പരിപാടിയില്‍ പങ്കെടുത്തവര്‍ക്കും ഷൈജിത്ത് (കോഴിക്കോട് ജില്ല അസോസിയഷന്‍) നന്ദി പറഞ്ഞു.
Content Highlights: ifthar
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..