പ്രവാസ ജീവിതമവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഇദ്‌രീസ് സ്വലാഹിക്ക് പ്രവിശ്യാ കെ.എം.സി.സി യുടെ സ്‌നേഹോപഹാരം കൈമാറുന്നു.
ദമ്മാം: കിഴക്കന്‍ പ്രവിശ്യയിലെ മത സാമൂഹിക രംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്ന പാലക്കാട് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഇദ്‌രീസ് സ്വലാഹി ഇരുപത്തിയെട്ടു വര്‍ഷത്തെ പ്രവാസ ജീവിതമവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങി. 1992 മുതല്‍ പ്രവാസ ജീവിതമാരംഭിച്ച ഇദ്‌രീസ് സ്വലാഹി ദീര്‍ഘ നാളായി ദമ്മാം രണ്ടാം വ്യവസായ നഗരിയിലെ സൗദി സ്റ്റീല്‍ പൈപ്പ്‌സ് കമ്പനിയിലെ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായി സേവനം ചെയ്ത് വരികയായിരുന്നു. ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ കെ.എന്‍ എം വൈസ് പ്രസിഡന്റ്, ദമാം ഇസ്ലാഹീ സെന്റര്‍ പ്രസിഡന്റ് ്,ദമ്മാം കമ്മ്യൂണിറ്റി ഫോറാം എക്‌സിക്യൂട്ടീവ് അംഗം,സൈഹാത്ത് കെ.എം.സി.സി ജനറല്‍ സെക്രട്ടറി, ദമ്മാം ഗ്രേസ് ചാപ്റ്റര്‍ സ്ഥാപക സമിതിയംഗം,ഖത്തീഫ് ദഅവാ & ഗൈഡന്‍സ് സെന്റര്‍ പ്രബോധകന്‍ എന്നീ നിലകളില്‍ മത സാമൂഹിക രംഗങ്ങളില്‍ സജീവമായിരുന്നു.
ഇദ്‌രീസ് സ്വലാഹിക്ക് കിഴക്കന്‍ പ്രവിശ്യാ കെ.എം.സി.സി യുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് സമ്മേളനം സൂം പ്ലാറ്റ് ഫോമില്‍ സംഘടിപ്പിച്ചു. പ്രവിശ്യാ പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങ് സൗദി കെഎംസിസി ദേശീയ ജനറല്‍ സെക്രട്ടറി ഖാദര്‍ ചെങ്കള ഉദ്ഘാടനം ചെയ്തു. നാഷണല്‍ കമ്മിറ്റി ഓഡിറ്റര്‍ യു എ റഹീം ജുബൈല്‍,സക്കീര്‍ അഹമദ് കൈപക്കല്‍, കാദര്‍ മാസ്റ്റര്‍ വാണിയമ്പലം,സിദ്ധീഖ് പാണ്ടികശാല, അസീസ് എരുവാട്ടി,നൌഷാദ് തിരുവനന്തപുരം, സിറാജ് ആലുവ, അഷ്റഫ് ഗസാല്‍ അല്‍ഹസ ,അമീര്‍ അലി കൊയിലാണ്ടി,ഒ പി ഹബീബ് ബാലുശ്ശേരി,ഷബീര്‍ തേഞ്ഞിപ്പലം,മഹ്മൂദ് പൂക്കാട്, സാദിഖ് കാദര്‍ കുട്ടമശ്ശേരി എന്നിവര്‍ യാത്രാ മംഗളങ്ങള്‍ നേര്‍ന്നു.
ജനറല്‍ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും മാമു നിസ്സാര്‍ കോടമ്പുഴ നന്ദിയും പറഞ്ഞു. ബഷീര്‍ ബാഖവി പറമ്പില്‍ പീടിക ഖിറാഅത്ത് നടത്തി. ഇദ്‌രീസ് സ്വലാഹി ുള്ള പ്രവിശ്യാ കെ.എം.സി.സി യുടെ സ്‌നേഹോപഹാരം മുഹമ്മദ് കുട്ടി കോഡൂര്‍, കാദര്‍ മാസ്റ്റര്‍ വാണിയമ്പലം,മുഹമ്മദ് കുട്ടി തിരൂര്‍ എന്നിവര്‍ കൈമാറി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..