ഐഡിയ സ്റ്റാർ സിംഗർ ഇമ്രാൻ ഖാൻ ഈദ് മെഗാ ഫെസ്റ്റ് 2022 സാംസ്‌കാരിക സമ്മേളനം മാധ്യമ പ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂർ ഉദ്ഘാടനം ചെയ്യുന്നു | Photo: Pravasi mail
റിയാദ്: ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദിന്റെ യുവജന വിഭാഗമായ യുവയുണൈറ്റഡ് അസീസിയ നെസ്റ്റോ ട്രെയിന്‍മാളില്‍ ഒരുക്കിയ ഈദ് മെഗാഫെസ്റ്റ് സ്റ്റാര്‍ സിംഗര്‍ ഫെയിം ഇമ്രാന്‍ ഖാന് ഒരു ഇടവേളക്ക് ശേഷം തിരിച്ചുവരവിന്റെ വേദിയായി മാറി. തന്റെ ശരീരഭാരം മാത്രമേ കുറഞ്ഞിട്ടുള്ളബ, ആലാപന മികവ് കൊണ്ട് സംഗീതത്തില്‍ താനിപ്പോഴും അജയ്യനാണെന്ന് ബോധ്യപ്പെടുത്തും വിധത്തിലുള്ള പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത്.
ഇമ്രാന്‍ എന്ന അതുല്യ കലാകാരനെ സാമ്പത്തികമായി സഹായിക്കുന്നതിന് വേണ്ടി നടത്തിയ മെഗാ ഫെസ്റ്റില്‍ ആയിരത്തില്‍പരം പ്രേക്ഷകരാണ് പങ്കെടുത്തത്. ഇമ്രാനൊടൊപ്പം റിയാദിലെ ഗായകരായ തസ്നിം റിയാസ്, ഹിബ അബ്ദുല്‍ സലാം, തങ്കച്ചന്‍ വര്‍ഗീസ്, മുനീര്‍ കുനിയില്‍, ആന്‍ഡ്രിയ ജോണ്‍സണ്‍, അനാമിക സുരേഷ്, അക്ഷയ് സുധീര്‍, അഭിനന്ദ ബാബു, അഭിനിത്, അഞ്ജലി സുധീര്‍ എന്നിവരും തകര്‍ത്തു പാടിയപ്പോള്‍ പ്രേക്ഷകരും ആഹ്ലാദത്തില്‍ നിറഞ്ഞാടി.
മെഗാഫെസ്റ്റിനോടനുബന്ധിച്ചു നടന്ന സാംസ്‌ക്കാരിക ചടങ്ങില്‍ ചാരിറ്റി പ്രസിഡന്റ് അയ്യൂബ് കരൂപ്പടന്ന ആമുഖം പറഞ്ഞു. യുവ യുണൈറ്റഡ് പ്രസിഡന്റ് റിഷി ലത്തീഫ് അദ്യക്ഷത വഹിച്ച സാംസ്‌ക്കാരിക സമ്മേളനം, മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ആശംസകളര്‍പ്പിച്ചുകൊണ്ട് ഫോര്‍ക ചെയര്‍മാന്‍ സത്താര്‍ കായംകുളം, മാധ്യമ പ്രവര്‍ത്തകരായ ഷംനാദ് കരുനാഗപള്ളി, ഷിബു ഉസ്മാന്‍, സാമുഹ്യപ്രവര്‍ത്തകരായ സലിം അര്‍ത്തില്‍, മജീദ് ചിങ്ങോലി, സുരേഷ് ശങ്കര്‍, ജോണ്‍സണ്‍ മാര്‍ക്കോസ്, അസീസ് കടലുണ്ടി, മൈമൂന അബ്ബാസ് , കമര്‍ബാനു അബ്ദുല്‍ സലാം, തസ്‌നീം റിയാസ്, ഷാജി മഛത്തില്‍, അഖിനാസ് കരുനാഗപള്ളി, ഗഫൂര്‍ കൊയിലാണ്ടി, വി കെ കെ അബ്ബാസ്, റാഫി പാങ്ങോട്, അബ്ദുല്‍ അസീസ് പവിത്ര, ഷൌക്കത്ത് ബെസ്റ്റ് കാര്‍ഗോ റഷീദ് എന്നിവര്‍ സംസാരിച്ചു, മുഹാദ് അറക്കല്‍ സ്വാഗതവും അഷറഫ് തൃത്താല നന്ദിയും പറഞ്ഞു.
സിദ്ധിഖ് കോഴിക്കോട്, രാജീവന്‍ വള്ളിവട്ടം, റിയാസ് റഹ്‌മാന്‍, ഹംസ കല്ലിങ്ങല്‍, നിസാര്‍ കൊല്ലം, മുനീര്‍ കുനിയില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി ഹിബ അബ്ദുല്‍ സലാം അവതാരകയായിരുന്നു.
Content Highlights: idea Star Singer Imran Khan Eid Mega Fest 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..