ഐ.സി.എഫ് റിയാദ് രിസാലത്തുൽ ഇസ്ലാം മദ്‌റസ സ്വാതന്ത്ര്യ ദിനാഘോഷം


നിറം കൊടുക്കൽ മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ

റിയാദ് : ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ.സി.എഫ് )റിയാദ് സെന്‍ട്രലിന്റ കീഴിലുള്ള രിസാലത്തുല്‍ ഇസ്ലാം മദ്‌റസ വിദ്യാര്‍ഥികള്‍ ഇന്ത്യയുടെ 75ആം സ്വാതന്ത്ര്യ വാര്‍ഷികം വിപുലമായ പരിപാടികളൊടെ ആഘോഷിച്ചു. എക്‌സിറ്റ് 16ലുള്ള മിഅവിയ ഇസ്തിറാ ഹയില്‍ നടന്ന പരിപാടിയില്‍ 75 വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഇന്ത്യയുടെ ഭൂപടം ഒരുക്കി. വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്തിന്റെ ചരിത്രം പകര്‍ന്ന് നല്‍കി ഐ.സി.എഫ് വെല്‍ഫയര്‍ &സര്‍വീസ് സെക്രട്ടറി സൈനുദ്ധീന്‍ കുനിയില്‍ പ്രഭാഷണം നടത്തി. പ്രോഗ്രാം ചെയര്‍മാന്‍ സയ്യിദ് ജഅഫര്‍ തങ്ങള്‍ ദേശസ്‌നേഹ പ്രതിജ്ഞ ചെല്ലികൊടുത്തു.

വിദ്യാര്‍ത്ഥികള്‍ക്കായി ദേശീയതയില്‍ ഊന്നിയ ദേശീയ പതാക നിറം കൊടുക്കല്‍, ഇന്ത്യയുടെ ഭൂപടം വരക്കല്‍ എന്നിവ നടന്നു. സ്വാതന്ത്യ സമര ചരിത്രങ്ങളും ദേശത്തിന്റെ വളര്‍ച്ചയും ഉള്‍ക്കൊള്ളിച്ചുള്ള ക്വിസ് മത്സരം, അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അറബിക് വിഭാഗം മേധാവി അലി ബുഖാരി നയിച്ചു. മറ്റു കലാകായിക വിനോദ പരിപാടികളൂം അരങ്ങേറി.

പ്രോഗ്രാം കണ്‍വീനര്‍ ജമാല്‍ സഖാഫി ഐ സി എഫ് സെന്‍ട്രല്‍ ദഅവാ കാര്യ പ്രസിഡന്റ് അബ്ദുല്‍ റഹ്‌മാന്‍ സഖാഫി, വിദ്യാഭ്യാസ സെക്രട്ടറി ഇസ്മായില്‍ സഅദി പ്രസിഡന്റ് അബ്ദുല്‍ റശീദ് കക്കോവ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. വിവിധ പരിപാടികളിലെ വിജയികള്‍

നസ്‌നിം, നൂറ അഹ്‌മദ് (ദേശീയ പതാക നിറം കൊടുക്കല്‍) ഫഹ്‌മ പി കെ , സഫ്വാന്‍ അബ്ദുല്‍ ഖാദിര്‍ (ഭൂപടം വരക്കല്‍). ഫഹ്‌മ , മിഹ്‌റാന്‍ നമീര്‍ മുഹമ്മദ് ഹിഷാം (ക്വിസ്). ഫാത്തിമ സിംറ അഫ്രാസ് (ഓട്ടമത്സരം- ജൂനിയേഴ്സ്), മെഹ്‌റന്‍ നമീര്‍, അശാസ് (ഓട്ടമത്സരം - സീനിയേഴ്‌സ്) നസ്‌നിം, ഹാല, ഷാഹിദ് (ഇന്‍ ഔട്ട് മത്സരങ്ങള്‍)

Content Highlights: ics independence day celebration


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented